ചുവപ്പണിഞ്ഞ് കൊല്ലം; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം: പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും

കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം
ചുവപ്പണിഞ്ഞ് കൊല്ലം; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം: പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും
Published on
Updated on


സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് തുടക്കമാകും. പ്രതിനിധി സമ്മേളനം നാളെ രാവിലെ ടൗൺഹാളിൽ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. രാവിലെ എ.കെ. ബാലൻ പതാക ഉയർത്തും. 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് ഇത്തവണ പ്രതിനിധികളായിട്ടുള്ളത്. പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിക്കും. വൈകിട്ട് നവകേരള നയരേഖ മുഖ്യമന്ത്രി അവതരിപ്പിക്കും.

സമ്മേളനത്തിൻ്റെ അവസാന ദിനമായ ഒൻപതിന് 25000 റെഡ് വോളൻ്റിയർമാർ അടക്കം രണ്ടര ലക്ഷം പേർ അണിനിരക്കുന്ന റാലി നടക്കും. മധുരയിൽ ഏപ്രിൽ രണ്ട് മുതൽ ഒൻപത് വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായാണ് മാർച്ച് ആറ് മുതൽ ഒൻപത് വരെയാണ്‌ സംസ്ഥാന സമ്മേളനം നടക്കുന്നത്.

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ നവ കേരളത്തിനുള്ള പുതുവഴികളിൽ നാല് മണിക്കൂർ ചർച്ച നടത്തും. പ്രമേയ കമ്മിറ്റിയെ തോമസ് ഐസക്ക് നയിക്കും. കഴിഞ്ഞദിവസം, ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com