fbwpx
പാണക്കാട് തങ്ങൾക്കെതിരെയുള്ള വിമർശനം രാഷ്ട്രീയപരം, പാലക്കാട് എൽഡിഎഫിൻ്റെ വോട്ട് വിഹിതം കുറഞ്ഞിട്ടില്ല: മുഖ്യമന്ത്രി
logo

Last Updated : 24 Nov, 2024 11:32 PM

സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

KERALA


പാണക്കാട് തങ്ങൾക്ക് എതിരെയുള്ള വിമർശനം രാഷ്ട്രീയപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് എടുക്കുന്ന രാഷ്ട്രീയ നിലപാടിനെതിരെയാണ് വിമർശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ALSO READ: തെരഞ്ഞെടുപ്പ് തന്ത്രത്തിൽ പാളിച്ച പറ്റിയോ എന്ന് പരിശോധിക്കണം, പെട്ടിവിവാദവും തങ്ങൾക്കെതിരായ വിമർശനവും തിരിച്ചടിയായി: സിപിഐ


ആർഎസ്എസിന്റെ നേതൃത്വത്തിൽ ചരിത്രം തിരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. മതനിരപേക്ഷതക്ക് എതിരായിരുന്ന ആർഎസ്എസിനെയാണ് മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്നത്. നൂറ്റാണ്ടുകളായി നിലനിന്ന മതനിരപേക്ഷതയുടെ പ്രതീകമായിരുന്നു ബാബറി മസ്ജിദ്. ഇത് തകർക്കാൻ സംഘപരിവാർ ദീർഘകാലമായി ശ്രമിച്ചുകൊണ്ടിരുന്നു. അന്നത്തെ കോൺഗ്രസ് സർക്കാർ ബാബറി മസ്ജിദ് തകർക്കാൻ എല്ലാ പിന്തുണയും അവർക്ക് നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ അന്ന് കോൺഗ്രസിന്റെ മന്ത്രിസഭയിൽ അംഗമായിരുന്നു ലീഗ്. കോൺഗ്രസ് സ്വീകരിച്ച നിലപാടിനോട് വിയോജിപ്പുള്ളവർ ലീഗിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗ് പ്രധാനമായും കണ്ടത് മന്ത്രിസ്ഥാനമാണ്. അധികാരത്തിനുവേണ്ടി ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ലീഗ് ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് വർഗീയതയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. വർഗീയതയുടെ ആടയാഭരണങ്ങൾ അണിയുന്നവരാണ് ഇന്നത്തെ കോൺഗ്രസുകാർ എന്ന് മുഖ്യമന്ത്രി വിമർശിച്ചു.


ALSO READ: പാലക്കാട് കേഡർ വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് സിപിഎം വിലയിരുത്തൽ


തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ പരാജപ്പെടുത്താനായിരുന്നു കോ-ലീ-ബി സഖ്യം ശ്രമിച്ചത്. അത് ബിജെപിക്ക് വേണ്ടിയാണ്. എങ്ങനെയാണ് തീവ്രവാദ പ്രസ്ഥാനങ്ങളെ അംഗീകരിച്ചു പോവാൻ കഴിയുന്നത്. ഇടതുപക്ഷത്തിനെതിരെ എല്ലാ വിഭാഗക്കാരെയും രംഗത്തിറക്കാൻ ഇവർ ശ്രമങ്ങൾ നടത്തി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഉണ്ടാക്കിയ ഓളം ചേലക്കരയിൽ ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതിയത്. ചേലക്കരയിൽ സർക്കാരിൻ്റെ വിലയിരുത്തിൽ ഉണ്ടാകുമെന്നാണ് അവർ പ്രതീക്ഷിച്ചത്. എന്നാൽ ജനങ്ങൾ നിന്നത് എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി,

പാലക്കാട് എൽഡിഎഫിൻ്റെ വോട്ട് വിഹിതം കുറഞ്ഞിട്ടില്ല. വോട്ട് വിഹിതം വർധിപ്പിക്കുകയാണ് ചെയ്തത്. 2021ലെ തെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ചേലക്കരയിലും എൽഡിഎഫിന് നല്ല രീതിയിൽ വോട്ട് വിഹിതം വർധിപ്പിക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

KERALA
അവിഹിത ബന്ധങ്ങൾ നഷ്ടപരിഹാരത്തിന് കാരണമാകില്ല; കുടുംബ കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?