മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്താൻ തീരുമാനിച്ചു
സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ തീരുമാനം. മെയ് 20നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മപദ്ധതി തയ്യാറാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
ALSO READ: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നൊരുക്കമായി ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്താൻ തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയോ ജില്ലാ കളക്ടറുടെയോ നേതൃത്വത്തിലാണ് യോഗം ചേരുക. പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിക്കും. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ജില്ലാതലത്തില്‍ അവലോകനയോഗം ചേര്‍ന്ന് പകര്‍ച്ചവ്യാധികളുടെ സ്ഥിതിഗതികള്‍ വിലയിരുത്തും.
ALSO READ: കെ. സുധാകരൻ്റെ പ്രസ്താവനയിൽ അടിതെറ്റി കോൺഗ്രസ് നേതൃത്വം; പരസ്യ മറുപടി വേണ്ടെന്ന് തീരുമാനം
നഗരപ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനമൊരുക്കാനും യോഗത്തിൽ തീരുമാനമായി. മഴയ്ക്ക് മുന്‍പായി പൊതു ഇടങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം വ്യാപകമായി നടത്തുകയും ചെയ്യും. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിനായുള്ള കെട്ടിടങ്ങളിൽ ശുചിമുറികള്‍, വൈദ്യുതി, ലൈറ്റ്, ഫാന്‍, അടുക്കള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതോടൊപ്പം ദുരന്ത മേഖലകളില്‍ ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ സമഗ്രമായ ആശുപത്രി സുരക്ഷാ പ്രവര്‍ത്തന പദ്ധതി നടപ്പാക്കും. വാര്‍ഡുതലം മുതല്‍ സംസ്ഥാനതലം വരെ എല്ലാ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ നേതൃത്വം കൊടുക്കുന്നത്.