നിലവില്‍ മറ്റൊരു നായികയ്ക്കായുള്ള അന്വേഷണത്തിലാണ് സംവിധായകന്‍. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല
'അനിമല്‍' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വാങ്ക പ്രഭാസിനൊപ്പം 'സ്പിരിറ്റ്' ചെയ്യാന്‍ ഒരുങ്ങുകയാണ്. അടുത്തിടെ ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും ദീപിക മാറി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദീപികയെ സംവിധായകന്‍ സന്ദീപ് റെഡ്ഡി സിനിമയില്‍ നിന്നും പുറത്താക്കിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീപികയുടെ ഡിമാന്റുകള്‍ സന്ദീപിന് അംഗീകരിക്കാനായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
എട്ട് മണിക്കൂറാണ് ദീപിക ആവശ്യപ്പെട്ട ജോലി സമയം. അതില്‍ ആറ് മണിക്കൂര്‍ മാത്രമെ അവര്‍ ഷൂട്ട് ചെയ്യുകയുള്ളു. അതോടൊപ്പം തന്നെ വലിയ പ്രതിഫലവും ചിത്രത്തിന്റെ ലാഭത്തിന്റെ ഒരു ശതമാനവും ദീപിക ആവശ്യപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൂടാതെ തെലുങ്ക് ഡയലോഗുകള്‍ പറയാന്‍ അവര്‍ വിസമ്മതിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ : "അദ്ദേഹം എന്റെ വളര്‍ച്ച കണ്ടിട്ടുണ്ട്"; മണിരത്‌നത്തെ കുറിച്ച് എ.ആര്‍. റഹ്‌മാന്‍
സ്പിരിറ്റില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ദീപിക ചോദിച്ചതെന്നും സൂചനയുണ്ട്. ഇക്കാര്യങ്ങളെല്ലാം സന്ദീപിന് പ്രശ്‌നമാവുകയും അതേ തുടര്‍ന്ന് ദീപികയെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. നിലവില്‍ മറ്റൊരു നായികയ്ക്കായുള്ള അന്വേഷണത്തിലാണ് സംവിധായകന്‍. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല.
അതേസമയം ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. സ്പിരിറ്റ് ഒരു പൊലീസ് ഡ്രാമയാണ്. പ്രഭാസ് ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് എത്തുക. ഭൂഷന്‍ കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഹൈദരാബാദിലാണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നടക്കുക. തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തുമായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകും. 2026 അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.