എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി

ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറിയ റിപ്പോര്‍ട്ട് നാളെ മുഖ്യമന്ത്രിയുടെ മുന്നിലെത്തും
എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി
Published on

എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി സർക്കാരിന് കൈമാറി.അജിത് കുമാറിനെ വെട്ടിലാക്കുന്ന ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട പരാമർശങ്ങളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപിയെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്ന ഉത്തരവ് നാളെ ഉണ്ടാകും.

അന്വേഷണ റിപ്പോർട്ട് വൈകുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് രാത്രി 8:30 യോടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. പ്രത്യേക ദൂതൻ വഴിയോ, മെയിൽ മുഖേനയോ ആണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇന്ന് രാവിലെ മുതൽ വിവിധ സമയങ്ങളിലായി കൂടിയ പ്രത്യേകസംഘത്തിൻറെ യോഗങ്ങൾക്ക് ശേഷമാണ് റിപ്പോർട്ടിന് അന്തിമരൂപം നൽകിയത്.അജിത് കുമാറിനും സുജിത്ത് ദാസിനും എതിരായ പി.വി അൻവറിന്റെ ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളുമാണ് റിപ്പോർട്ടിൽ ഉള്ളത്.

ALSO READ : ശബരിമല അവലോകന യോഗം ;എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി, പങ്കെടുത്തത് ഡിജിപിയും ഇൻ്റലിജൻസ് , ഹെഡ്ക്വാർട്ടേഴ്സ് എഡിജിപിമാരും

റിദാൻ വധം, മാമി തിരോധാനം ഉൾപ്പെടെയുള്ള കേസുകളിൽ പോലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണം. എന്നാൽ എഡിപിക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.

ALSO READ : പൂരം കലക്കിയതില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ താല്‍പര്യം; തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ എഡിജിപിക്കെതിരെ നടപടി വരും: എം.വി. ഗോവിന്ദന്‍

അതേസമയം ഏറെ വിവാദമായ എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. റിപ്പോർട്ടിന്മേൽ നാളെത്തന്നെ നടപടി ഉണ്ടാകും. തിങ്കളാഴ്ച നിയമസഭ ചേരുമ്പോൾ അജിത് കുമാർ ക്രമസമാധാന ചുമതലയിൽ ഉണ്ടാകില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നൽകിയിരുന്നു.ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അജിത് കുമാർ വിഷയത്തിൽ സഭയിൽ സിപിഐക്ക് എതിർ അഭിപ്രായം പറയേണ്ടി വരുമെന്ന കാര്യം ബിനോയ് വിശ്വം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. നാളെ രാവിലെ ഡിജിപി നേരിട്ടെത്തി റിപ്പോർട്ടിലെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിക്കും.

ഇന്ന് നടന്ന ശബരിമല അവലോകന യോഗത്തില്‍ നിന്ന് അജിത് കുമാറിനെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഡിജിപി, ഇന്‍റലിജന്‍സ്സ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയാല്‍ അജിത് കുമാറിനെ ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ നിയമിക്കാനാണ് നീക്കം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com