fbwpx
DHSE Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81% വിജയം
logo

ന്യൂസ് ഡെസ്ക്

Last Updated : 22 May, 2025 03:33 PM

30,145 വിദ്യാർഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി

KERALA


Plus Two Result 2025 Kerala Live: സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 77.81% വിദ്യാർഥികളാണ് ഇത്തവണ വിജയിച്ചത്. 30,145 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷത്തേതിൽ നിന്ന് വലിയ കുറവുണ്ടായി. കഴിഞ്ഞ വർഷം 39,242 പേർ ഫുൾ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. 41 പേർക്ക് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചു. ഇന്ന് 3.30 ഓടെ പരീക്ഷാ ഫലം വെബ്സൈറ്റുകളിലൂടെ ലഭ്യമാകും.


വിജയശതമാനത്തിൽ എറണാകുളം ജില്ലയാണ് ഒന്നാമത്. ജില്ലയിൽ 83.09 ആണ് വിജയം. ഇക്കൊല്ലം കേരളത്തിൽ ഏറ്റവും കുറവ് വിജയം കാസർഗോഡ് ജില്ലയിലാണ്. 71.09 മാത്രമാണ് വിജയം. സയൻസ് വിഭാഗത്തിൽ വിജയം 83.25 ശതമാനമാണ്. ഹ്യുമാനിറ്റീസ് വിഷയത്തിൽ 69.16 ശതമാനവും, കൊമേഴ്സ് വിഭാഗത്തിൽ 74.21 ശതമാനവും വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടി. എയ്ഡഡ് വിഭാഗത്തിൽ 82.16 ശതമാനം, അൺ എയ്ഡഡ് വിഭാഗത്തിൽ 75.91 ശതമാനം, സ്പെഷ്യൽ സ്കൂൾ വിഭാഗത്തിൽ 86.40 ശതമാനം എന്നിങ്ങനെയാണ് ഇക്കൊല്ലത്തെ വിജയം. 


SC വിഭാഗത്തിൽ 57.91 ശതമാനം വിജയവും, ST വിഭാഗത്തിൽ 60.28 ശതമാനം വിദ്യാർഥികളും ഇക്കുറി വിജയിച്ചു. ഹയർ സെക്കൻഡറി സേ, ഇംപ്രൂവ്മെൻ്റ് പരീക്ഷ ജൂൺ 23 മുതൽ 27 വരെ നടക്കും.


വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കൊല്ലം 18,340 വിദ്യാർഥികൾ വിജയിച്ചു. 70.06 ശതമാനമാണ് ഈ വർഷത്തെ വിജയം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് കുറവാണ് (71.42%) ഇക്കുറി രേഖപ്പെടുത്തിയത്. 62.10% ആൺകുട്ടികളും 81.91% പെൺകുട്ടികളും VHSE വിഭാഗത്തിൽ ഇക്കൊല്ലം ജയം നേടി.


വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ വിജയശതമാനം കൂടുതൽ വയനാടാണ്. കുറവ് കാസർഗോഡാണ്. VHSE വിഭാഗത്തിൽ 100 ശതമാനം വിജയം നേടിയത് ഒൻപത് സ്കൂളുകളാണ്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത് 158 പേർക്കാണ്.


ഉപരി പഠനത്തിന് യോഗ്യത നേടാത്തവർക്ക് ആശങ്ക വേണ്ടെന്ന് ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷാ ഫലം പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾക്ക് www.results.kite.kerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.go, www.keralaresults.nic.in എന്നീ വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഈ സൈറ്റുകൾക്ക് പുറമെ PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.




ഇക്കുറി 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയാണ് നടന്നത്. 4,13,581 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്‌ത ഒന്നാം വര്‍ഷ പരീക്ഷയുടെ മൂല്യനിര്‍ണയം ഇനിയും പൂർത്തിയായിട്ടില്ല. ജൂണ്‍ മാസത്തിലാകും ഫലം പ്രസിദ്ധീകരിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


ALSO READ: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചു

KERALA
നാലു വയസുകാരിയുടെ കൊലപാതകം: അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Also Read
user
Share This

Popular

KERALA
KERALA
DHSE Kerala Plus Two Result 2025: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.81% വിജയം