യദു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം.
നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. നാലംഗ സംഘമാണ് ഇന്നലെ രാത്രി കണ്ണൂർ തൃച്ചംബരത്ത് വെച്ച് മർദിച്ചത്. ആക്രമിച്ചത് ബിജെപി പ്രവർത്തകരാണെന്ന് സന്തോഷ് കീഴാറ്റൂരും മകൻ യദു സായന്തും ന്യൂസ് മലയാളത്തോട് പറഞ്ഞു. യദു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം.
"ബിജെപി മന്ദിരത്തിൽ നിന്ന് രണ്ടുപേർ വന്നു. ഒന്നും ചോദിക്കാതെ തന്നെ മർദിക്കാൻ തുടങ്ങി. അവർ ഞങ്ങളുടെ മുഖത്തടിക്കാനും തുടങ്ങി. അതിനിടക്ക് ഫോൺ വിളിച്ച് പിള്ളേരെ ഇറക്ക് എന്നൊക്കെ പറയാൻ തുടങ്ങി. പിന്നീട് ബൈക്കിൽ രണ്ടുപേർ വന്നു. അതിലൊരാൾ തലയിൽ നിന്ന് ഹെൽമറ്റ് ഊരി അടിക്കാൻ തുടങ്ങി. എൻ്റെ കൂട്ടുകാരൻ്റെ നിലത്തിട്ട് ചവിട്ടിവലിക്കാൻ തുടങ്ങി. ഷർട്ടെല്ലാം വലിച്ചുകീറി. "സന്തോഷേട്ടൻ്റെ മോനല്ലേ... നീ കളിക്കണ്ടാ... ഇത് നമ്മടെ ഏരിയയാണ്. ഇവിടെ വന്ന് വർത്താനം പറയാൻ നിങ്ങൾക്കൊന്നും യോഗ്യതയില്ല," എന്നെല്ലാമാണ് അവർ ഭീഷണിപ്പെടുത്തിയതെന്ന് യദു പറഞ്ഞു.