"മദ്യപാനവും ലഹരിയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ യുവാക്കളെ സ്വാധീനിക്കും,"; ദിൽജിത് ദൊസഞ്ജിൻ്റെ സംഗീതനിശ വീണ്ടും വിവാദത്തിൽ

2024 ഡിസംബർ 31ന് സംഗീതനിശയിൽ ഗായകൻ ചില ഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകൻ പരാതി നൽകിയത്
"മദ്യപാനവും ലഹരിയും പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ യുവാക്കളെ സ്വാധീനിക്കും,"; 
ദിൽജിത് ദൊസഞ്ജിൻ്റെ സംഗീതനിശ വീണ്ടും വിവാദത്തിൽ
Published on

ഗായകനും നടനുമായ ദിൽജിത് ദൊസഞ്ജിൻ്റെ ലുധിയാനയിലെ പുതുവത്സര സംഗീത പരിപാടിയും വിവാദത്തിൽ. ചണ്ഡീഗഡിൽ നിന്നുള്ള അസിസ്റ്റൻ്റ് പ്രൊഫസർ പണ്ഡിത്റാവു ധരേനവർ പരാതി നൽകിയതിന് പിന്നാലെയാണ് ദിൽജിത് ദോസഞ്ജിൻ്റെ സംഗീതനിശ വിവാദത്തിലായത്. 2024 ഡിസംബർ 31ന് സംഗീതനിശയിൽ ഗായകൻ ചില ഗാനങ്ങൾ അവതരിപ്പിക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ടാണ് അധ്യാപകൻ പരാതി നൽകിയത്. ലുധിയാന ജില്ലാ കമ്മീഷണർക്ക് ഔപചാരികമായി നോട്ടീസ് നൽകാൻ പഞ്ചാബ് ഗവൺമെൻ്റ് വനിതാ ശിശു വകുപ്പിൻ്റെ ഡെപ്യൂട്ടി ഡയറക്ടർക്കാണ് അധ്യാപൻ പരാതി നൽകിയത്.

സംഗീതപരിപാടിയിൽ മദ്യം പ്രോത്സാഹിപ്പിക്കുന്ന പാട്ടുകൾ നിരോധിക്കണമെന്ന് പരാതിയിൽ പ്രത്യേകം ആവശ്യപ്പെടുന്നു. വിവാദമായ ഈ ട്രാക്കുകൾ അവതരിപ്പിക്കുന്നതിനെതിരെ ദിൽജിത് ദൊസഞ്ജിന് വിവിധ കമ്മീഷനുകൾ നൽകിയ മുൻകൂർ മുന്നറിയിപ്പുകളും പരാതിയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ, നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും ഗായകൻ വരികളിൽ ചെറിയ മാറ്റങ്ങളോടെ അവ അവതരിപ്പിക്കുന്നത് തുടർന്നു. പരാതി നൽകിയ പണ്ഡിത്റാവു ധരേനവർ, ഇത്തരം ഗാനങ്ങൾ യുവാക്കളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ശക്തമായ ആശങ്ക പ്രകടിപ്പിച്ചു.

ദിൽജിത് ദൊസഞ്ജിൻ്റെ ഗാനത്തിൻ്റെ വരികൾ സംബന്ധിച്ച വിവാദങ്ങൾ പുതിയ സംഭവമല്ല. കഴിഞ്ഞ വർഷം ആദ്യം ഗായകൻ്റെ സംഗീതത്തിലെ മദ്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വലിയ ചർച്ചയായിരുന്നു. അഹമ്മദാബാദിലെ ഒരു പ്രകടനത്തിനിടെ, ഇന്ത്യൻ സർക്കാർ രാജ്യവ്യാപകമായി മദ്യനിരോധനം ഏർപ്പെടുത്തിയാൽ മദ്യത്തെക്കുറിച്ചുള്ള പാട്ടുകൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കുമെന്ന് ദിൽജിത് ദൊസഞ്ജ് പറഞ്ഞിരുന്നു. വിവാദങ്ങൾക്കിടയിലും ദൊസഞ്ചിൻ്റെ ദിൽ-ലുമിനാറ്റി ടൂർ വലിയ വിജയമാണ് കൊയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com