ഇ.പിക്കെതിരെ അച്ചടക്ക നടപടി; സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റും

പ്രകാശ് ജാവദേക്കർ - ഇ.പി കൂടിക്കാഴ്ച സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാൻ ഇരിക്കെയാണ് നിർണായക നീക്കം
ഇ.പി. ജയരാജന്‍
ഇ.പി. ജയരാജന്‍
Published on: 
Updated on: 

ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റും. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാന സമിതിക്ക് കാക്കാതെ ഇ.പി. ജയരാജൻ കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസം തന്നെ മടങ്ങിയിരുന്നു. സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എല്ലാം നടക്കട്ടെ’ എന്നു മാത്രമാണ് ഇ.പി പ്രതികരിച്ചത്. പ്രകാശ് ജാവദേക്കർ - ഇ.പി കൂടിക്കാഴ്ച സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യാൻ ഇരിക്കെയാണ് നിർണായക നീക്കം. ടി.പി രാമകൃഷ്ണനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. 

കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇ.പിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്കു നടപടിക്കു നിർദേശിക്കാനാകും. തനിക്കെതിരായ ആരോപണങ്ങളിലെ ചർച്ചകൾ തന്റെ സാന്നിധ്യത്തിൽ വേണ്ടെന്നുകൂടി കരുതിയാകണം ഇ.പി തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയതെന്നാണു സൂചന.

കഴിഞ്ഞ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്,  ബൃന്ദ കാരാട്ട് എന്നിവരുമായി ഇത് സംബന്ധിച്ച് ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.  യെച്ചൂരി ചികിത്സയിൽ കഴിയുന്ന എയിംസിലെത്തിയാണ് പിണറായി വിജയൻ ജനറൽ സെക്രട്ടറിയുടെ അംഗീകാരം തേടിയത്. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി ഇത് റിപ്പോർട്ട് ചെയ്യും.

News Malayalam 24x7
newsmalayalam.com