
എൻസിപിയിൽ മന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ. തോമസ് നാളെ ശരദ് പവാറിനെ കാണും. മന്ത്രിസ്ഥാനം മാറുന്ന കാര്യത്തിൽ പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോയും, എ.കെ. ശശീന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി തനിക്ക് ആ സ്ഥാനം നൽകണമെന്ന കുട്ടനാട് എംഎൽഎയുടെ ആവശ്യം പാർട്ടിക്കുള്ളിൽ ഉന്നിയിച്ചെങ്കിലും പിന്തുണ ലഭിച്ചിരുന്നില്ല. പിന്നാലെ ഇക്കാര്യം പരസ്യപ്പെടുത്തി തോമസ് കെ. തോമസ് രംഗത്തെത്തിയതോടെ പാർട്ടിക്കുള്ളിൽ ചർച്ച രൂക്ഷമാവുകയായിരുന്നു. തർക്കം മുറുകുമ്പോഴും എല്ലാം മാധ്യമസൃഷ്ടിയെന്ന നിലപാടാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ സ്വീകരിച്ചത്.
കേരളത്തിൽ എൻസിപിക്ക് പുതിയ മന്ത്രിയെന്ന ഫോർമുല സംസ്ഥാന നേതൃത്വം അംഗീകരിച്ചു. രണ്ടുവർഷത്തെ കരാറിനെക്കുറിച്ച് അറിയില്ലെന്ന നിലപാട് എ.കെ. ശശീന്ദ്രൻ ഇന്നും ആവർത്തിച്ചു. പാർട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. നിലവിൽ പാർട്ടി ജില്ലാ കമ്മിറ്റികൾ പിടിച്ചെടുത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ.