fbwpx
12 വർഷമായി തുടരുന്ന വയറുവേദനയുടെ കാരണം കണ്ടെത്താനാവാതെ ഡോക്ടർമാർ: ഒടുവിൽ വയറിനുള്ളിൽ നിന്നും കണ്ടെത്തിയത് കത്രിക
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Oct, 2024 09:09 PM

ഒടുവിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ 12 വർഷങ്ങൾക്ക് മുമ്പ് കത്രിക മറന്നു വെച്ചതായി കണ്ടെത്തിയത്

NATIONAL


സിക്കിമിലെ ഗാങ്ടോക്കിൽ അപ്പെൻഡിക്സ് സർജറി നടത്തിയ 45 കാരിയായ യുവതിയുടെ വയറ്റിൽ നിന്നും 12 വർഷത്തിനു ശേഷം സർജിക്കൽ കത്രിക കണ്ടെത്തി ഡോക്ടമാർ. 2012 ൽ അപ്പെൻഡിക്സ് ശസ്ത്രക്രിയ നടത്തിയ ശേഷമാണ് യുവതിക്ക് വയറുവേദന സ്ഥിരമായത്. തുടർന്ന് ഒട്ടേറെ ഡോക്ടർമാരെ കാണിച്ചെങ്കിലും ആർക്കും വയറുവേദനയുടെ കാരണം കണ്ടെത്താനായില്ല. ഒടുവിൽ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റിൽ 12 വർഷങ്ങൾക്ക് മുമ്പ് കത്രിക മറന്നു വെച്ചതായി കണ്ടെത്തിയത്.

2012-ൽ ഗാംഗ്‌ടോക്കിലെ സർ തുതോബ് നംഗ്യാൽ മെമ്മോറിയൽ (എസ്‌ടിഎൻഎം) ഹോസ്പിറ്റലിലാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പിന്നീട് അടിവയറ്റിൽ വേദന തുടർന്നതിനാൽ യുവതിയുടെ പല ഡോക്ടർമാരെ കാണുകയും മരുന്നു കഴിക്കുകയും ചെയ്തിരുന്നു. പക്ഷേ വേദന വീണ്ടും വന്നുകൊണ്ടേയിരിക്കുകയായിരുന്നുവെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബർ 8 ന്, വീണ്ടും എസ്‌റ്റിഎൻഎം ആശുപത്രിയിൽ പോയി നടത്തിയ എക്സ്-റേയിലാണ് വയറ്റിലെ ശസ്ത്രക്രിയ കത്രിക കണ്ടെത്തിയത്. കത്രിക നീക്കം ചെയ്യുന്നതിനായി മെഡിക്കൽ വിദഗ്ധരുടെ ഒരു സംഘം ഉടൻ തന്നെ ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയും യുവതി സുഖം പ്രാപിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Also Read: ഭക്ഷണ പാക്കറ്റുകളുടെ മുൻവശത്ത് ആരോഗ്യ സംബന്ധമായ മുന്നറിയിപ്പുകൾ രേഖപ്പെടുത്തണം; നിർദേശവുമായി ലോകാരോഗ്യ സംഘടന

CRICKET
ഇന്ത്യ-പാക് സംഘർഷം: ഇന്ത്യൻ ആർമിയെ പിന്തുണച്ച് രോഹിത് ശർമയും വിരാട് കോഹ്‌ലിയും
Also Read
user
Share This

Popular

KERALA
NATIONAL
ഇന്ത്യാ-പാക് സംഘർഷം: LDF സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചു