കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ യുവതിയെ കൊന്നു കുഴിച്ചു മൂടിയതായി സംശയം. യുവതിയുമായി അടുപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ അടുത്തിടെയാണ് കാണാതായത്. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു ഇവര്‍. വിജയലക്ഷ്മിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് വിജയലക്ഷ്മിയുടെ ഫോണ്‍ കളഞ്ഞു കിട്ടി. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവതി നിരന്തരമായി ജയചന്ദ്രനുമായി ഫോണില്‍ സംസാരിച്ചിരുന്നതായി മനസിലാക്കുന്നത്.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ മാറി നല്‍കിയ സംഭവം; പേരാമ്പ്ര സ്വദേശി രജനി മരിച്ചു
വിജയലക്ഷ്മി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തുകയും തുടര്‍ന്ന് പുറക്കാട് പഞ്ചായത്തിലെ ജയചന്ദ്രന്റെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് ഇരുവരും കമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് ജയചന്ദ്രന്‍ ഇവരെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു എന്നുമാണ് പൊലീസ് നിഗമനം.
ജയചന്ദ്രനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നവംബര്‍ ഏഴിനാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആര്‍. വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധു പരാതി നൽകിയതും നവംബർ ഏഴിനാണ്.
വിജയലക്ഷ്മിയെ രണ്ട് വര്‍ഷമായി അറിയാം. ജയചന്ദ്രന്‍ മീന്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ആണ് ഇവരുമായി സൗഹൃദം എന്ന് ജയചന്ദ്രന്റെ ഭാര്യ സുനിമോള്‍ പറഞ്ഞു. രണ്ട് മാസം മുന്‍പ് പൊലീസ് വിളിപ്പിച്ചിരുന്നു. വിജയലക്ഷ്മി ആയിട്ടുള്ള ബന്ധം അവസാനിപ്പിക്കാന്‍ പറയണമെന്ന് പറഞ്ഞു. വിജയലക്ഷ്മി കരൂര്‍ വീട്ടില്‍ വന്നതായി അറിയില്ലെന്നും സുനിമോള്‍ പറഞ്ഞു.