പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷൻ ജാമ്യം കിട്ടിയ കേസിൻ്റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
റാപ്പർ വേടന് പിന്തുണയുമായി ഡോ. സുനിൽ പി. ഇളയിടം.പുലിപ്പല്ല് ധരിച്ചതിൻ്റെ പേരിലുള്ള നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണ്.കലയ്ക്കും രാഷ്ട്രീത്തിനുമെതിരായ കടന്നാക്രമണമാണിതെന്നും സുനിൽ.പി.ഇളയിടം ഫേസ്ബുക്കിൽ കുറിച്ചു.
സാങ്കേതികമായി ഇക്കാര്യത്തിൽ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല. പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷൻ ജാമ്യം കിട്ടിയ കേസിൻ്റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സുനിൽ പി. ഇളയിടം കുറിച്ചു.
പോസ്റ്റിൻ്റെ പൂർണരൂപം;
"പുലിപ്പല്ലു കോർത്ത മാല ധരിച്ചതിൻ്റെ പേരിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണ്. സാങ്കേതികമായി ഇക്കാര്യത്തിൽ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല. പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷൻ ജാമ്യം കിട്ടിയ കേസിൻ്റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നമ്മുടെ പൊതുസംസ്കാരത്തിൽ നിലീനമായ സവർണ്ണതയെ ആഴത്തിൽ വെല്ലുവിളിക്കുന്നതാണ് വേടൻ്റെ കല. സംഗീതത്തിൻ്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊർജ്ജം പകർന്ന ഒന്നാണത്. വേടൻ്റെ കലയ്ക്കും അതിൻ്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടി. കഞ്ചാവു കേസിൽ നിയമപരമായ നടപടികൾ തുടരുമ്പോൾ തന്നെ ഇക്കാര്യത്തിൽ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകൾ വരുത്താനും അധികാരികൾ തയ്യാറാകണം. "
AlsoRead;എറണാകുളത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്; പരിവാഹൻ ആപ്പിന്‍റെ പേരിൽ 85,000 രൂപ കവർന്നു
അതേ സമയം കേസിൽ വേടനുമായി തെളിവെടുപ്പ് നടക്കുകയാണ്. യഥാർഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നൽകിയതെന്ന് തൃശൂരിലെ ജ്വല്ലറി ഉടമ പറഞ്ഞു.വേടന്റെ പൂമലയിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു. വീട്ടുകാർ പാവങ്ങളാണെന്നും ബുദ്ധിമുട്ടിക്കരുതെന്നും വേടൻ പറഞ്ഞു.
രണ്ട് ദിവസം മുൻപാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.കേസിൽ റാപ്പർ വേടൻ ഉൾപ്പെടെ 9 പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു.ലഹരിക്കേസിനിടെ വേടന് കുരുക്കായി വന്നത് മാലയിലെ പുലിപ്പല്ലാണ്. മാലയിൽ നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതിനെ തുടർന്ന് എടുത്ത കേസിൽ റാപ്പർ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു പിന്നീട് അറസ്റ്റ് ചെയ്തു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്.