തോപ്പിൽ ദേശീയ കവല സ്വദേശി യദുവിനാണ് 85,000 രൂപ നഷ്ടമായത്
എറണാകുളത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. തോപ്പിൽ ദേശീയ കവല സ്വദേശി യദുവിൻ്റെ 85,000 രൂപ തട്ടിയെടുത്തു. യദു ശശി എന്നയാളുടെ പണമാണ് നഷ്ടമായത്. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. സംഭവത്തിൽ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു.
എറണാകുളത്ത് നേരത്തെയും സമാനരീതിയിൽ തട്ടിപ്പുകൾ നടന്നിരുന്നു. സിനിമ പ്രവർത്തകരാണ് വാട്സ്ആപ്പ് വഴി വ്യാജ ലിങ്ക് അയച്ചുനൽകി തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ അസോസിയേറ്റ് ഡയറക്ടർ ശ്രീദേവ് (35), കോസ്റ്റ്യൂമർ മുഹമ്മദ് റാഫി(37) എന്നിവർ അറസ്റ്റിലായിരുന്നു. മട്ടാഞ്ചേരി സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്.