കോട്ടയം വൈക്കത്ത് ഓട്ടോ പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

ശ്വാസകോശത്തിൽ ചെളി നിറഞ്ഞതും വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ
Published on
Updated on



കോട്ടയം കൊടുന്തുരുത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞ് ഒരാൾ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറായ മുട്ടത്തിപ്പറമ്പ് സ്വദേശി ജിബുമോൻ (47) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭാര്യ സുരമ്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വൈക്കം കല്ലറ-വെച്ചൂർ റോഡിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഭാര്യയുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കൊടുന്തുരുത്തിൽ ജിബുമോൻ്റെ ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ ഓട്ടോ പാടത്തേക്ക് മറിഞ്ഞു.

വീഴ്ചയിൽ ഓട്ടോറിക്ഷയിൽ നിന്നും ജിബുമോൻ തെറിച്ച് പാടത്തിന് സമീപത്തായുള്ള ചതുപ്പിലെ ചെളിയിൽ മുഖം കുത്തി വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജിബുമോൻ മരിച്ചു. ശ്വാസകോശത്തിൽ ചെളി നിറഞ്ഞതും വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഭാര്യ സുരമ്യക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളത്

News Malayalam 24x7
newsmalayalam.com