വടക്കന്‍ ചിലിയില്‍ ശക്തമായ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

റിക്ട‍ർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയതായി ജര്‍മന്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സ് (ജിഎഫ്ഇസഡ്) അറിയിച്ചു
വടക്കന്‍ ചിലിയില്‍ ശക്തമായ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി
Published on

വടക്കന്‍ ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ട‍ർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയതായി ജര്‍മന്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സ് (ജിഎഫ്ഇസഡ്) അറിയിച്ചു. 178 കിലോമീറ്റര്‍ (110.6 മൈല്‍) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് ജിഎഫ്ഇസഡ് റിപ്പോര്‍ട്ട് ചെയ്തു. പല വടക്കന്‍ പ്രവിശ്യകളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായി നാശനഷ്ടങ്ങളോ ആളുകള്‍ക്ക് പരിക്കുകളോ റിപ്പാേര്‍ട്ട് ചെയ്ത്ട്ടില്ലെന്ന് ചിലിയിലെ പ്രാദേശിക അധികൃതര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിൻ്റെ പലഭാ​ഗങ്ങളിലും ഭൂചലനങ്ങൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷില്‍ ഉണ്ടായ ഭൂചലനത്തിൽ റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെൻ്റര്‍ അറിയിച്ചിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ മാസം രണ്ടിന് അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും ഭൂചലനം റിപ്പാേര്‍ട്ട് ചെയ്തിരുന്നു. പാകിസ്താനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രതയും അഫ്ഗാനിസ്ഥാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും രേഖപ്പെടുത്തിയിരുന്നു. മാർച്ച് 28ന് ഉച്ചയോടെ മ്യാൻമറിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മരണം 3000 കടന്നിരുന്നു. ഭൂകമ്പത്തിൽ വൻനാശനഷ്ടങ്ങളും റിപ്പോ‍ർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com