കോട്ടയത്ത് ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ: മൃതദേഹം രക്തം വാർന്ന നിലയിൽ

വിജയകുമാർ, ഭാര്യ മീര എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്
കോട്ടയത്ത് ഇരട്ടക്കൊലപാതകം; വൃദ്ധ ദമ്പതികൾ 
വീടിനുള്ളിൽ മരിച്ചനിലയിൽ: മൃതദേഹം രക്തം വാർന്ന നിലയിൽ
Published on


കോട്ടയം തിരുവാതുക്കലിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിജയകുമാർ, ഭാര്യ മീര എന്നിവരാണ് മരിച്ചത്. രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

രാവിലെ വീട്ടുജോലിക്കാരി വീട് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തി. തുടർന്ന് ഇവർ നാട്ടുകാരെയും, പൊലീസിലും വിവരമറിയിക്കുകയായും പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ ദേഹത്ത് മുറിവുകൾ ഉണ്ട്. മുഖത്തടക്കം വലിയ രീതിയിൽ മുറിവുകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഇത് കൊലപാതകമാകമെന്നാണ് പൊലീസ് പറയുന്നത്.

വീടിൻ്റെ പരിസരത്ത് നടത്തിയ പരിശോധനയിൽ കോടലിക്ക് സമാനമായ ചില ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ഇവിടെ നിന്നും മാറ്റുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.


കോട്ടയത്തെ അറിയപ്പെടുന്ന വ്യവസായി കൂടിയാണ് മരിച്ച വി‍ജയകുമാർ. ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിൻ്റെ ഉടമയാണ് വി‍ജയകുമാർ. കൊലപാതകിയെപ്പറ്റിയും, കൊലനടത്താനുള്ള കാരണത്തെപ്പറ്റിയുമുള്ള കൂടുതൽ തെളിവുകൾ ലഭിക്കേണ്ടതുണ്ട്. മോഷണശ്രമത്തിനിടെയാണോ കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com