fbwpx
ട്രംപിന് വേണ്ടി പ്രചരണം ശക്തിപ്പെടുത്തി എലോൺ മസ്ക്: വോട്ടർമാർക്ക് വാഗ്ദാനം 1 മില്യൺ ഡോളർ
logo

ന്യൂസ് ഡെസ്ക്

Posted : 21 Oct, 2024 12:02 AM

അഭിപ്രായസ്വാതന്ത്ര്യത്തെയും ആയുധം കൈവശം വെക്കുവാനുള്ള അവകാശത്തെയും പിന്തുണക്കുന്നുവെന്ന നിവേദനത്തിൽ ഒപ്പിടുന്നവർക്കാണ് തുക ലഭിക്കുക

WORLD


ഭരണാഘടനാവകാശങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഓൺലൈൻ നിവേദനത്തിൽ ഒപ്പിടുന്നവർക്ക് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വരെ ഓരോ ദിവസവും ഒരു മില്യൺ ഡോളർ നൽകുമെന്ന് യുഎസ് ശതകോടീശ്വരൻ എലോൺ മസ്‌കിൻ്റെ വാഗ്ദാനം. അഭിപ്രായസ്വാതന്ത്ര്യത്തെയും ആയുധം കൈവശം വെക്കുവാനുള്ള അവകാശത്തെയും പിന്തുണക്കുന്നുവെന്ന നിവേദനത്തിൽ ഒപ്പിടുന്നവർക്കാണ് തുക ലഭിക്കുക.

അമേരിക്ക പിഎസിയുടെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള നിവേദനം, യുഎസ് ഭരണഘടനയുടെ ഒന്നും രണ്ടും ഭേദഗതികളെ പിന്തുണച്ച് സ്വിംഗ് സ്റ്റേറ്റ് വോട്ടർമാരിൽ നിന്ന് 1 ദശലക്ഷം ഒപ്പുകൾ ശേഖരിക്കാൻ ലക്ഷ്യമിടുന്നത്.



Also Read: ഇരുട്ടിലായി ക്യൂബ; നട്ടം തിരിഞ്ഞ് ഒരു കോടിയോളം വരുന്ന ജനങ്ങൾ


"ഒന്നാമത്തെയും രണ്ടാമത്തെയും ഭേദഗതികൾ അഭിപ്രായ സ്വാതന്ത്ര്യവും ആയുധങ്ങൾ കൈവശം വെക്കുവാനുള്ള അവകാശവും ഉറപ്പുനൽകുന്നു. ചുവടെ ഒപ്പിടുന്നതിലൂടെ, ഒന്നും രണ്ടും ഭേദഗതികൾക്ക് ഞാൻ പിന്തുണ വാഗ്ദാനം ചെയ്യുന്നു," ഹർജിയിൽ പറയുന്നു.

ശനിയാഴ്ച പെൻസിൽവാനിയയിലെ ഒരു പ്രചരണത്തിൽ പങ്കെടുത്തയാൾക്ക് മസ്ക് ഒരു മില്യൺ ഡോളർ സമ്മാനിക്കുകയും ചെയ്തു. തൻ്റെ രാഷ്ട്രീയ സംഘടനയായ അമേരിക്ക പിഎസി നവംബർ 5ന് തെരഞ്ഞെടുപ്പ് ദിനം വരെ പ്രതിദിനം 1 മില്യൺ ഡോളർ നൽകുമെന്ന് എലോൺ മസ്ക് വ്യക്തമാക്കി. ട്രംപിൻ്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിന് പിന്തുണയുമായാണ് മസ്‌ക് അമേരിക്ക പിഎസി ആരംഭിച്ചത്.

ഫെഡറൽ വെളിപ്പെടുത്തലുകൾ പ്രകാരം, മസ്‌ക് അമേരിക്ക പിഎസിക്ക് കുറഞ്ഞത് 75 മില്യൺ ഡോളർ നൽകിയിട്ടുണ്ട്.

KERALA
'പിണറായി ദ ലെജന്‍ഡ്'; മുഖ്യമന്ത്രിയെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാന്‍ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍
Also Read
user
Share This

Popular

NATIONAL
KERALA
രാജസ്ഥാനില്‍ പാക് റേഞ്ചര്‍ പിടിയില്‍; കസ്റ്റഡിയിലെടുത്തത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്