ഗീവർഗീസ് മാർ കൂറിലോസിന് ഭദ്രാസന ചുമതല തിരികെ നൽകിയെന്നതിൽ പ്രതിഷേധിച്ചാണെന്ന് രാജി എന്നാണ് സൂചന
നിരണം ഭദ്രാസന സഹായ മെത്രാൻ ഗീവർഗീസ് മാർ ബർണബാസ് രാജിവെച്ചു. ഗീവർഗീസ് മാർ കൂറിലോസിന് ഭദ്രാസന ചുമതല തിരികെ നൽകിയതില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന. സ്വതന്ത്രമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗീവർഗീസ് മാർ ബർണാബാസ് വ്യക്തമാക്കി.
Also Read: "ഓർത്തഡോക്സ് സഭാ നേതാക്കൾ പള്ളിപിടിത്തക്കാർ"; ആരോപണവുമായി മാർ അപ്രേം മെത്രാപോലീത്ത
2023ല്‍ ഭദ്രാസനാധിപ സ്ഥാനത്ത് നിന്ന് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. 58-ാം വയസിലാണ് മാർ കൂറിലോസ് സ്ഥാനത്യാഗം ചെയ്തത്. എന്നാൽ, ഭദ്രാസനത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം രണ്ട് വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തെ വീണ്ടും ഭദ്രാസനാധിപനായി ചുമതലപ്പെടുത്തുകയായിരുന്നു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയാണ് ഗീവർഗീസ് മാർ കൂറിലോസിന് ചുമതല നൽകിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ പള്ളികളില്‍ വായിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഗീവർഗീസ് മാർ ബർണബാസിന്‍റെ രാജി.