fbwpx
ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത് കർഷകരോ? ചർച്ചയായി പഞ്ചാബിലെ വൈക്കോൽ കത്തിക്കൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Nov, 2024 03:27 PM

1251 കേസുകളാണ് പഞ്ചാബിൽ വൈക്കോൽ മാലിന്യം കത്തിച്ചതിന് ഇന്നലെ ഒരു ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത്

NATIONAL



രാജ്യതലസ്ഥാനമുൾപ്പെടെ വിഷപ്പുകയിൽ വലയുമ്പോൾ, പ്രതിസ്ഥാനത്ത് നിൽക്കേണ്ടി വന്നത് പലപ്പോഴും പഞ്ചാബിലെയും ഹരിയാനയിലേയും കർഷകരാണ്. വിളകളുടെ അവശിഷ്ടം കത്തിക്കുന്നത് വായു മലിനീകരണത്തിന് കാരണമാവുന്നെന്നാണ് പരാതി. എന്നാൽ കാർഷികാവശിഷ്ടങ്ങൾ മറ്റെന്ത് ചെയ്യുമെന്നാണ് പഞ്ചാബിലെ കർഷകരുടെ മറുചോദ്യം. വാഹനപ്പുകയുടെ ഉത്തരവാദിത്തം ആർക്കെന്നും ഇവർ ചോദിക്കുന്നു. 1251 കേസുകളാണ് പഞ്ചാബിൽ വൈക്കോൽ മാലിന്യം കത്തിച്ചതിന് ഇന്നലെ ഒരു ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത്.

ഈ വർഷം റിപ്പോർട്ട് ചെയ്ത ആകെ വൈക്കോൽ കത്തിക്കൽ കേസുകളുടെ എണ്ണം 9655 ആണ്. അതിൽ ഇന്നെല മാത്രം രജിസ്റ്റർ ചെയ്തത് 1251 കേസുകളും. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് ഡൽഹിയിലെ മലിനീകരണം വർധിപ്പിച്ചെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് തന്നെയാണ് കർഷകരെ പ്രതിക്കൂട്ടിലാക്കുന്നതും.

ALSO READ: വായുമലിനീകരണത്തിൽ ശ്വാസം മുട്ടി പിടയുന്ന ഡൽഹി; വായുഗുണനിലവാരത്തിൽ മുൻപന്തിയിൽ തിരുവനന്തപുരം നഗരം

വയലുകൾക്ക് തീയിടുന്നത് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് പഞ്ചാബിലെ മുക്ത്സർ ജില്ലയിലാണ്. ഇവിടെ 247 കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. മോഗയിൽ 149, ഫിറോസ്പൂരിൽ 130, ബട്ടിൻഡയിൽ 129, ഫാസിൽകയിൽ 94, ഫരീദ്കോട്ടിൽ 88 എന്നിങ്ങനെ നീളുന്നു കേസുകളുടെ കണക്ക്. 2022-ലും 2023-ലും ഇതേസമയം സംസ്ഥാനത്ത് യഥാക്രമം 701, 637 തീപിടുത്ത കേസുകളാണുണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ ഇടിവുണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങൾ കർക്കശമാക്കിയതും കേസുകളും കൃഷിക്കാരെ ഇതിൽ നിന്നും ഒരു പരിധിവരെ വിലക്കിയിട്ടുണ്ട്.

2022-ലും 2023-ലും ഇതേ കാലയളവിൽ യഥാക്രമം 48,489ഉം 33,719ഉം കത്തിക്കൽ കേസുകളാണ് പഞ്ചാബിൽ ഉണ്ടായത്. നവംബർ വിളവെടുപ്പിന് ശേഷം ഡൽഹി-എൻസിആറിൽ അന്തരീക്ഷ മലിനീകരണം വർധിച്ചതിന് പലപ്പോഴും പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്നത് കാരണമാകാറുണ്ട്. നെല്ല് വിളവെടുപ്പിന് ശേഷം പുതിയ വിളകൾ വിതയ്ക്കുന്നതിന് വേണ്ടി അവശിഷ്ടങ്ങൾ വേഗത്തിൽ നീക്കം ചെയ്യാനായാണ് കർഷകർ വയലുകൾക്ക് തീയിടുന്നത്.

ALSO READ: ഡൽഹിയിൽ വായുമലിനീകരണം അനിയന്ത്രിതാവസ്ഥയിൽ; എന്താണ് വായു ഗുണനിലവാര കമ്മീഷൻ ഏർപ്പെടുത്തിയ ജിആർഎപി നാല്?


എന്നാൽ വൈക്കോലിന് തീയിടുന്നത് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞിട്ടും ഡൽഹി മലിനീകരണത്തിൽ കുറവുണ്ടായില്ലെന്ന വസ്തുതയാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. കാർഷിക മാലിന്യം മറ്റെന്താണ് ചെയ്യേണ്ടതെന്നും അവർ ചോദിക്കുന്നു. വാഹനങ്ങൾ പുറത്തുവിടുന്ന കാർബൺ നിയന്ത്രിക്കാൻ എന്ത് നടപടിയെടുത്തെന്ന പ്രസക്തമായ ചോദ്യവും കർഷക സംഘടനകൾ ഉയർത്തുന്നുണ്ട്. ഇത്തരത്തിൽ വ്യാപകമായി കേസെടുക്കുന്നതിൽ പഞ്ചാബിലുൾപ്പെടെ കർഷക സംഘടനകൾ പ്രതിഷേധങ്ങൾ തുടങ്ങി കഴിഞ്ഞു.


KERALA
ഇന്ത്യാ-പാക് സംഘർഷം: LDF സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവെച്ചു
Also Read
user
Share This

Popular

NATIONAL
WORLD
ശ്രീനഗർ വിമാനത്താവളത്തില്‍ ഡ്രോണാക്രമണമെന്ന് സൂചന; പ്രതിരോധ നടപടികൾ ആരംഭിച്ചു