ഭാഗ്യലക്ഷ്മിയ്ക്കെതിരായ ഭീഷണി അപലപനീയം, സംരക്ഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിംഗ് ആർടിസ്റ്റ്

ഭാഗ്യലക്ഷ്മിയ്ക്കെതിരായ ഭീഷണി അപലപനീയം, സംരക്ഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിംഗ് ആർടിസ്റ്റ്

ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് കത്ത് നൽകിയത്
Published on

ഡബ്ല്യുസിസിയ്ക്ക് ഒപ്പം നിന്നാൽ മർദനമേൽക്കേണ്ടി വരുമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. ഫെഫ്ക യൂണിയൻ ഫോർ ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് കത്ത് നൽകിയത്. ഭീഷണി അങ്ങേയറ്റം അപലപനീയമാണെന്നും, ജീവനും സ്വത്തും സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ഫെഫ്ക യൂണിയൻ കത്തിൽ ആവശ്യപ്പെടുന്നു.

ഡബ്ല്യുസിസിയുമായി ചേർന്ന് നടന്മാർക്കെതിരെ പറഞ്ഞാൽ വീട്ടിൽ കയറി തല്ലുമെന്നാണ് ഭാഗ്യലക്ഷിയെ ഭീഷണിപ്പെടുത്തിയത്. 8645319626 എന്ന നമ്പരിൽ നിന്നാണ് ഫോൺ കോൾ വന്നതെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.


ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തി പ്രതിരോധത്തിനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ, പ്രസിഡൻ്റ് മോഹൻലാൽ ഉൾപ്പെടെ AMMA എക്സിക്യൂട്ടീവിലെ 17 അംഗങ്ങളും രാജിവെയ്ക്കുകയായിരുന്നു. ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് രാജിയെന്നാണ് സംഘടന പുറത്തുവിട്ട കത്തില്‍ പറയുന്നത്. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. അതുവരെ നിലവിലുള്ള ഭരണസമിതി തത്കാലിക സംവിധാനമായി തുടരുമെന്നും സംഘടന അറിയിച്ചിരുന്നു. സംഘടനയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിത്.

News Malayalam 24x7
newsmalayalam.com