ഫെൻജൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രതാ നിർദേശം, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു

നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്.
ഫെൻജൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രതാ നിർദേശം, ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു
Published on



ഫെൻജൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയി ഉച്ചയോടെ ചുഴലിക്കാറ്റ് കരതൊടാനാണ് സാധ്യത. നിലവിലെ സാഹചര്യം കണക്കിലെടുത്ത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും അതീവ ജാഗ്രതാ നിർദേശം.ചെന്നൈ ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേ സമയം കാലാവസ്ഥാ പ്രശ്നങ്ങൾ കണക്കിലെടുത്ത് രാഷ്ട്രപതി പങ്കെടുക്കാനിരുന്ന കേന്ദ്ര സർവകലാശാലയുടെ പരിപാടി റദ്ദാക്കി. അന്തരീക്ഷം ശാന്തമല്ലാത്തതിനാൽ ചെന്നൈയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നതായും റിപ്പോർട്ടുകളുണ്ട്. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.

ചെന്നൈ അടക്കം 8 ജില്ലകളിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ ഐടി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട്. ചെന്നൈ മെട്രോ രാത്രി 11 വരെ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം. ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.



ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. നിലവിൽ ചെന്നൈക്ക് 190 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് -തെക്കൻ ആന്ധ്രാ തീരമേഖല അതീവജാഗ്രതയിലാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com