പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
പത്തനംതിട്ട കുമ്പഴയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്‌നാട് സ്വദേശി അലക്‌സ് പാണ്ഡ്യനാണ് വധശിക്ഷ വിധിച്ചത്.
പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനം, കൊലപാതകം, ക്രൂരമായ മര്‍ദനം, പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് തുടങ്ങി പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളിലും പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.
ALSO READ: ബലാത്സംഗ കേസ്; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി സിദ്ദീഖ്
പ്രതി കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നെന്നും രണ്ടാം വിവാഹ സമയത്ത് കുട്ടിയെ ഒപ്പം കൂട്ടുന്നതില്‍ സമ്മതമില്ലായിരുന്നുവെന്നും കുട്ടിയുടെ പറഞ്ഞു. വിധിയില്‍ സന്തോഷമെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
2021 ഏപ്രില്‍ 5നായിരുന്നു സംഭവം. തമിഴ്‌നാട്ടില്‍ വെച്ചും പെണ്‍കുട്ടിയ രണ്ടാനച്ഛന്‍ ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ദേഹത്ത് മുറിവുകളുമായി അമ്മ തന്നെയാണ് കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് അലക്‌സിനോട് ചോദിച്ചപ്പോള്‍ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്.