യാത്രക്കാരെ വലച്ച് കരാർ ജീവനക്കാരുടെ പണിമുടക്ക്; തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ വൈകുന്നു

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗഡ് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നത്.
യാത്രക്കാരെ വലച്ച് കരാർ ജീവനക്കാരുടെ പണിമുടക്ക്; തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ വൈകുന്നു
Published on

യാത്രക്കാരെ വലച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ പണിമുടക്ക്. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്നലെ രാത്രിയോടെ ആരംഭിച്ച പണിമുടക്കാണ് യാത്രക്കാർക്ക് വിനയായത്. സമരം വിമാന സർവീസുകളെ ബാധിച്ചതോടെ വിമാനങ്ങൾ അര മണിക്കൂറോളം വൈകുകയാണ്. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. എന്നാൽ വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.  വിമാനസർവീസുകളെ സമരം ബാധിച്ചേക്കുമെന്നും ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിപ്പ് നൽകിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com