IMPACT | വന നിയമ ഭേദഗതിയിൽ തിരുത്തൽ നടപടിയുമായി വനംവകുപ്പ്; തീരുമാനം പ്രതിഷേധം ശക്തമായതോടെ

വന നിയമ ഭേദഗതിയിലെ ആശങ്കകൾ ആദ്യം ജനങ്ങളിലേക്കെത്തിച്ചത് ന്യൂസ് മലയാളമായിരുന്നു
IMPACT | വന നിയമ ഭേദഗതിയിൽ തിരുത്തൽ നടപടിയുമായി വനംവകുപ്പ്; തീരുമാനം പ്രതിഷേധം ശക്തമായതോടെ
Published on

വന നിയമ ഭേദഗതിയിൽ പ്രതിഷേധം ഉയർന്നതോടെ തിരുത്തൽ നടപടിയുമായി വനം വകുപ്പ്. നിയമ ഭേദഗതിയുടെ കരടിൽ ജനവിരുദ്ധത ഉണ്ടെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ജനങ്ങളുടെ ആശങ്ക പൂർണമായി പരിഹരിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. വന നിയമ ഭേദഗതിയിലെ ആശങ്കകൾ ആദ്യം ജനങ്ങളിലേക്കെത്തിച്ചത് ന്യൂസ് മലയാളമായിരുന്നു.

നിയമ ഭേദഗതിയുടെ കരടിൽ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് വനംവകുപ്പ് മാറ്റത്തിന് തയ്യാറായത്. നിയമഭേദഗതിയിൽ പ്രതിപക്ഷവും സഭാ നേതൃത്വവും കേരള കോൺഗ്രസ് മാണി ഗ്രൂപ്പും കടുത്ത എതിർപ്പ് ഉയർത്തിയിരുന്നു. കരട് പ്രസിദ്ധീകരിച്ചത് അതേപടി നടപ്പാക്കില്ലെന്നും ജനങ്ങളുടെ ആശങ്കകൾ പൂർണമായി പരിഹരിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അതൃപ്തി അറിയിച്ച് കേരള കോൺഗ്രസ് എം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജനദ്രോഹപരമായ നിയമങ്ങൾ ഉണ്ടാകില്ലന്നാണ് പ്രതീക്ഷ. വന്യമൃഗ പ്രശ്നങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും ജോസ് കെ മാണി ന്യൂസ് മലയാളത്തോട് പറഞ്ഞു.


വാറന്റ് ഇല്ലാതെയും കേസ് രജിസ്റ്റർ ചെയ്യാതെയും ആരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കസ്റ്റഡിയിലെടുക്കാനുള്ള അനുമതി നൽകുന്നതാണ് പുതിയ നിയമ നിർമാണം. കുറ്റ കൃത്യങ്ങൾക്ക് പിഴയടക്കം പത്തിരട്ടിവരെ കൂട്ടാനുള്ള നിയമനിർമാണത്തിനാണ് തുടക്കമിടുന്നത്. ഈ മാസം 31ന് അവസാനിക്കുന്ന ഹിയറിംഗിനുശേഷം മാറ്റങ്ങൾ നടപ്പിലാക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com