മുന്‍ പ്രധാനമന്ത്രി മിഷേല്‍ ബാർണിയർ വിശ്വാസവോട്ടില്‍ പുറത്തായി ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞടുത്തത്
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും. ഇമ്മാനുവേൽ മാക്രോണാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുന്‍ പ്രധാനമന്ത്രി മിഷേല്‍ ബാർണിയർ വിശ്വാസവോട്ടില്‍ പുറത്തായി ഒരാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞടുത്തത്. ഈ വര്‍ഷം മാക്രോണിന്റെ നാലാമത്തെ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.
ALSO READ: പുതിയ ലോക ചെസ് ചാംപ്യൻ; ആരാണ് ഇന്ത്യയുടെ 'വണ്ടർ സ്റ്റാർ' ഗുകേഷ്?
ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു നഗരത്തിലെ മേയറായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2017 ൽ നീതിന്യായവകുപ്പു മന്ത്രിയായെങ്കിലും അഴിമതിയാരോപണത്തെ തുടർന്ന് രാജി വയ്ക്കേണ്ടി വന്നിരുന്നു. ഈ വർഷം ആദ്യം അദ്ദേഹം കുറ്റവിമുക്തനായിരുന്നു.