'അടി കൊടുക്കാന്‍ കേരളത്തില്‍ ആരും ഇല്ലാതായിപ്പോയി'; ബോബി ചെമ്മണ്ണൂരിനെതിരെ ജി. സുധാകരന്‍

'അവനെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകള്‍ ഉണ്ട്. ആലപ്പുഴയില്‍ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഉറപ്പായും തല്ലിയേനെ'
'അടി കൊടുക്കാന്‍ കേരളത്തില്‍ ആരും ഇല്ലാതായിപ്പോയി'; ബോബി ചെമ്മണ്ണൂരിനെതിരെ ജി. സുധാകരന്‍
Published on

ബോബി ചെമ്മണ്ണൂരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രി ജി.സുധാകരന്‍. കായംകുളം എംഎസ്എം കോളേജില്‍ നടന്ന ഒരു പുസ്തക പ്രകാശനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പരനാറി'യെന്നാണ് ബോബി ചെമ്മണ്ണൂരിനെ ജി. സുധാകരന്‍ വിമര്‍ശിച്ചത്. അയാള്‍ക്ക് പണത്തിന്റെ അഹങ്കാരമാണ്. അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകള്‍ ഉണ്ടെന്നും പറഞ്ഞ സുധാകരന്‍ ആദ്യം തന്നെ നടപടിയെടുക്കാതിരുന്ന പൊലീസിനേയും വിമര്‍ശിച്ചു.

പൊലീസിന് നടപടിയെടുക്കാന്‍ ആരെങ്കിലും പരാതി കൊടുക്കേണ്ട. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ അയാളെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നും സുധാകരന്‍ വിമര്‍ശിച്ചു.

'ഇന്നലെ അറസ്റ്റ് ചെയ്ത സ്വര്‍ണക്കച്ചവടക്കാരന്‍ പരമനാറിയാണെന്ന് 15 വര്‍ഷം മുമ്പ് തന്നെ എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട്. പണത്തിന്റെ അഹങ്കാരമാണ് അയാള്‍ക്ക്. എന്തും ചെയ്യാം എന്നാണ്. വെറും പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് ഒരു സംസ്‌കാരമേ ഉള്ളൂ, അത് ലൈംഗിക സംസ്‌കാരമാണ്. കരണക്കുറ്റിക്ക് അടികൊടുക്കാന്‍ കേരളത്തില്‍ ആരും ഇല്ലാതായിപ്പോയി. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അവനെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകള്‍ ഉണ്ട്. ആലപ്പുഴയില്‍ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഉറപ്പായും തല്ലിയേനെ'. ജി. സുധാകരന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com