'സംസാരിക്കാനായില്ലെങ്കിലും കണ്ണുകൊണ്ട് ആശയവിനിമയം നടത്തി'; വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

കോളേജ് കാലം തൊട്ട് തന്നെ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. കേരള ഗവര്‍ണറായി ചുമതലയേറ്റപ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും ചെന്ന് കാണണമെന്ന് ചിന്തിച്ചു.
'സംസാരിക്കാനായില്ലെങ്കിലും കണ്ണുകൊണ്ട് ആശയവിനിമയം നടത്തി'; വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍
Published on


മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ആരോഗ്യം മോശമായത് കാരണം ഒന്നും സംസാരിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ കണ്ണുകളിലൂടെ ആശയവിനിമയം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കോളേജ് കാലം മുതല്‍ കേള്‍ക്കുന്നതാണ് വി.എസിനെക്കുറിച്ച്. കേരളത്തില്‍ ഗവര്‍ണറായി വന്നതുകൊണ്ട് തന്നെ അദ്ദേഹത്തെയും കുടുംബത്തെയും കാണാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഗവര്‍ണര്‍ പറഞ്ഞു.

'കോളേജ് കാലം തൊട്ട് തന്നെ അദ്ദേഹത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. കേരള ഗവര്‍ണറായി ചുമതലയേറ്റപ്പോൾ അദ്ദേഹത്തെയും കുടുംബത്തെയും ചെന്ന് കാണണമെന്ന് ചിന്തിച്ചു. വീട്ടില്‍ വെച്ച് എല്ലാവരെയും കാണാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ മോശം ആരോഗ്യസ്ഥിതി കാരണം സംസാരിക്കാനൊന്നും സാധിച്ചില്ല. അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ മാത്രമാണ് ആശയവിനിമയം നടത്താന്‍ സാധിച്ചത്. വി.എസിനെ കാണണമെന്ന് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. അതിനാലാണ് വന്ന് കണ്ടത്,' ഗവര്‍ണര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സൗഹൃദ സംഭാഷണം നടത്തിയിരുന്നു. ഭാര്യ കമലയ്‌ക്കൊപ്പം വൈകീട്ട് ആറരയോടെയാണ് എത്തിയത്. 25 മിനുട്ടോളം ഗവര്‍ണറുമായി സമയം ചെലവഴിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com