സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിര്‍മാതാക്കളായ ആനും സജീവും അറിയിച്ചു
രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നടന്നിരുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചു. ഹാഫ് എന്നാണ് ചിത്രത്തിന്റെ പേര്. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തിലാണ് ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുന്നത്.
ALSO READ : ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്റെ ഹൊറര്‍ ട്രീറ്റ്; 'ഡീയസ് ഈറേ'യുമായി പ്രണവ് മോഹന്‍ലാല്‍
സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് നിര്‍മാതാക്കളായ ആനും സജീവും അറിയിച്ചു. ഗോളം സിനിമയുടെ സംവിധായകനായ സംജാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിംസിന്റെ ബാനറില്‍ ആന്‍, സജീവ് എന്നിവർ നിര്‍മിക്കുന്ന ഈ ചിത്രത്തിലെ നായകന്‍ രഞ്ജിത്ത് സജീവ് ആണ്.
മലയാളത്തിലെ ആദ്യത്തെ വാമ്പയര്‍ ആക്ഷന്‍ മൂവികൂടിയാണ് ഹാഫ്. 120 ദിവസത്തോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഇവിടുത്തെ ചിത്രീകരണം. ഏപ്രില്‍ 28നാണ് ചിത്രീകരണം ആരംഭിച്ചത്. യൂറോപ്പിലും കേരളത്തിലും ചിത്രീകരണമുണ്ട്. വലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.