fbwpx
മുതലപ്പൊഴി മണൽ നീക്കം:"ഏക മാർഗം പൊഴി അടച്ചിടൽ, സമീപ ഹാർബറുകളിലേക്ക് മാറേണ്ടി വരും"; ചീഫ് എഞ്ചിനീയർ
logo

ന്യൂസ് ഡെസ്ക്

Last Updated : 17 May, 2025 12:59 PM

മുതലപ്പൊഴിയിലേത് വർഷങ്ങൾ നീണ്ട പ്രശ്നമാണെന്നും ശാശ്വതമായ പരിഹാരമാണ് ഹാർബർ വകുപ്പ് തേടുന്നതെന്നും ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി പറഞ്ഞു

KERALA

ഹാർബർ വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി

മുതലപ്പൊഴിയിൽ ഡ്രഡ്ജിംഗ് നിർത്തിയതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പൊഴി അടച്ചിടണമെന്ന് ഹാർബർ വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി. മണൽ നീക്കത്തിൽ പൊഴി അടച്ചിടുക എന്നതാണ് ആകെയുള്ള മാർഗമെന്നാണ് മുഹമ്മദ് അൻസാരിയുടെ പക്ഷം. മുതലപ്പൊഴിയിലേത് വർഷങ്ങൾ നീണ്ട പ്രശ്നമാണെന്നും ശാശ്വതമായ പരിഹാരമാണ് ഹാർബർ വകുപ്പ് തേടുന്നതെന്നും അൻസാരി പറഞ്ഞു.

സർക്കാർ നിർദേശിക്കുന്ന പദ്ധതി താത്കാലികമായി പൂർത്തിയാക്കും വരെ സമീപ ഹാർബറുകളിലേക്ക് മാറേണ്ടി വരുമെന്നാണ് മുഹമ്മദ് അൻസാരി നൽകുന്ന നിർദേശം. വിഴിഞ്ഞം, തങ്കശേരി എന്നിവയാണ് അടുത്തുളള ഹാർബറുകൾ. തങ്കശ്ശേരിയാണ് മാറുന്നതിന് ഉചിതമായ ഹാർബറെന്നും ചീഫ് എഞ്ചിനീയർ കൂട്ടിച്ചേർത്തു.

വർഷങ്ങളായുള്ള പ്രശ്നമാണ് മുതലപ്പൊഴിയിലേത്. നടപടികൾ സ്വീകരിച്ചിട്ടും മരണങ്ങൾ സംഭവിച്ചു. എന്നാലിത് ഡ്രഡ്ജിങ് നടത്താത് മൂലമല്ല. വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്തിയതാണ്. ഇതിൽ അംഗീകാരം ലഭിച്ച പദ്ധതിയാണ് ശാശ്വത പരിഹാരമെന്നും അതിനുള്ള കരാർ നൽകി കഴിഞ്ഞെന്നും അൻസാരി വ്യക്തമാക്കി.


ALSO READ: "മുതലപ്പൊഴിയിൽ സംഘർഷം ഉണ്ടായിട്ടില്ല, ഇത് വിശപ്പിൻ്റെ പ്രശ്‌നം"; സമരസമിതി കൺവീനർ



മൺസൂൺ കഴിഞ്ഞാൽ പദ്ധതിക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. ഉദ്ദേശിക്കുന്ന രീതിയിൽ പ്രവർത്തിക്കാനുള്ള സാഹചര്യം ഇപ്പോൾ അവിടെയില്ല. ഇന്നലെയുണ്ടായ സാഹചര്യം അംഗീകരിക്കാനാകത്തതാണെന്ന് പറഞ്ഞ അൻസാരി, ജനങ്ങൾ സാങ്കേതിക വശം അംഗീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി.

ജനൽ തകർത്ത സംഭവത്തിൽ നിയമനടപടി സ്വാഭാവികമാണെന്ന് അൻസാരി അഭിപ്രായപ്പെട്ടു. വെറും 1000 രൂപയുടെ പ്രശ്നമല്ല ഇത്. സംഭവം നടക്കുമ്പോൾ വനിതാ ജീവനക്കാരും ഓഫീസിലുണ്ടായിരുന്നു. ജീവനകാർക്ക് ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയണമെന്നും തെറ്റായ പ്രവർത്തി ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നും മുഹമ്മദ് അൻസാരി കൂട്ടിച്ചേർത്തു.

അതേസമയം മുതലപ്പൊഴിയിൽ ഇന്നലെ സംഘർഷം ഉണ്ടായിട്ടില്ലെന്നാണ് സമരസമിതിയുടെ വാദം. ആവശ്യം ഉന്നയിച്ച് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് വിശപ്പിന്റെ പ്രശ്നമാണെന്നും സമരക്കാർ പറഞ്ഞു. ഡ്രഡ്ജിംഗ് നിർത്തിയതിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സമരസമിതി വ്യക്തമാക്കി.


ALSO READ: മുതലപ്പൊഴിയിൽ വീണ്ടും പ്രതിഷേധം; ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിച്ച് നാട്ടുകാർ


ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മത്സ്യത്തൊഴിലാളികളെ വെല്ലുവിളിക്കുകയാണെന്ന് സമരസമിതി കൺവീനർ ബിനു പീറ്റർ പറയുന്നു. ഡ്രഡ്ജർ കൊണ്ടുവന്നിട്ടും സാങ്കേതിക തകരാർ മൂലം നിർത്തി വെക്കേണ്ടിവന്നു. മറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് ഡ്രഡ്ജിംഗ് നടത്തുന്നില്ല. സമരം ചെയ്തിട്ടും ചർച്ചയ്ക്ക് വന്നില്ലെന്നതിൽ മത്സ്യത്തൊഴിലാളികൾ പ്രകോപിതരായി എന്നത് യാഥാർഥ്യമാണ്. എഴുതി തന്നിട്ടും ഡ്രഡ്ജിംഗ് നിർത്തിയത് ശരിയല്ല. മത്സ്യത്തൊഴിലാളികളെ പറഞ്ഞു പറ്റിക്കുകയാണ്. ഇത് വിശപ്പിന്റെ പ്രശ്നമാണെന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സമരസമിതി കൺവീനർ പറഞ്ഞു.


KERALA
സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുത്ത് മുങ്ങി; മുക്കുപണ്ട കേസിലെ പ്രതിയെ കൊടൈക്കനാലിൽ നിന്ന് പിടികൂടി പൊലീസ്
Also Read
user
Share This

Popular

WORLD
OTT
WORLD
World Matters | പാകിസ്ഥാനും ഭീകര സംഘടനകളും തുടരുന്ന ചങ്ങാത്തം