fbwpx
അതിതീവ്ര മഴ; പത്ത് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
logo

ന്യൂസ് ഡെസ്ക്

Last Updated : 25 May, 2025 07:45 PM

എറണാകുളം, തൃശൂർ, കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കളാഴ്ച (26-05-2025) അവധി പ്രഖ്യാപിച്ചത്

KERALA

അതിതീവ്ര മഴ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എറണാകുളം, തൃശൂർ, കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കളാഴ്ച (26-05-2025) അവധി പ്രഖ്യാപിച്ചത്. ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി. ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്‌ അറിയിച്ചു.


ALSO READ: കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മെയ് 29 വരെ മത്സ്യബന്ധനത്തിന് വിലക്ക്


ജില്ലകളിലെ അംഗണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെൻ്ററുകൾ, മദ്രസ്സകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.


കനത്ത നാശം വിതച്ച് സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തെ 11 ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.


KERALA
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
Also Read
user
Share This

Popular

KERALA
KERALA
മഴ കനക്കുന്നു; കോഴിക്കോട് വിലങ്ങാട് നിന്നും കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു