
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ സാഹചര്യത്തില്‍ തെളിവുകള്‍ നേരിട്ട് ശേഖരിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ നാളെ കേരളത്തില്‍ എത്തും. ദേശീയ വനിതാ കമ്മിഷന്‍ അംഗം ഡെലീന കോണ്‍ഗപ്പാണ് കേരളത്തിലെത്തുക.
അതേസമയം ഹേമ കമ്മിറ്റിയുടെ പൂര്‍ണ്ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് പ്രകാരം ഒഴിവാക്കിയ ഭാഗങ്ങള്‍ സീല്‍ വച്ച് കവറില്‍ സമര്‍പ്പിക്കാനാണ് കമ്മീഷന്‍ രേഖ മൂലം ആവശ്യപ്പെട്ടത്.
മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുറത്തുവന്നത്. കാസ്റ്റിംഗ് കൗച്ച് മുതല്‍ ലൈംഗിക പീഡനം വരെ സ്ത്രീകള്‍ അനുഭവിക്കുന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിറകെ പ്രമുഖ നടന്‍മാരുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങളുമായി നിരവധിപ്പേരാണ് വെളിപ്പെടുത്തല്‍ നടത്തിയത്.