കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ; നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ

മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് പിടികൂടിയത്
കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ; നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ
Published on: 
Updated on: 


കോട്ടയം മെഡിക്കൽ കോളേജിൽ ഒളിക്യാമറ. നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിലാണ് ഒളിക്യാമറ വച്ചത്. സംഭവത്തിൽ മെഡിക്കൽ കോളജിലെ നഴ്സിങ് ട്രെയിനിയായ യുവാവ് പൊലീസ് പിടിയിൽ. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫിനെയാണ് പിടികൂടിയത്.

ബി എസ് സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത്.

News Malayalam 24x7
newsmalayalam.com