ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൺസൺ മാവുങ്കലിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മോൻസന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. ഒരാഴ്ചത്തേക്കാണ് ഹൈക്കോടതിയുടെ ജാമ്യം. ജസ്റ്റിസുമാരായ പി. ഗോപിനാഥ്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
മേയ് ഏഴിന് കോടതി വേനൽ അവധി ആയതിനാൽ റെഗുലർ സിറ്റിംഗ് ഉണ്ടായിരുന്നില്ല. ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തിയാണ് നിലവിൽ മോൺസൺ മാവുങ്കലിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അഡ്വ. എം.ജി. ശ്രീജിത്താണ് മോൺസൺ വേണ്ടി ഹാജരായത്. ഉപാധികളോടു കൂടിയാണ് ജാമ്യം. ഹര്‍ജി വീണ്ടും 19-ന് പരിഗണിക്കും.
2021 സെപ്റ്റംബര്‍ മുതലാണ് മോൺസൺ മാവുങ്കൽ കസ്റ്റഡിയില്‍ കഴിയുന്നത്. കഴിഞ്ഞ വര്‍ഷം പ്രതിയുടെ ഭാര്യ മരിച്ചതുകൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയുളള കോടതിയുടെ ഉത്തരവ്. ഒരുലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും സമാന തുകയ്ക്കുളള രണ്ടുപേരുടെ ആള്‍ജാമ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുത്. മെയ് 11-ന് ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്നും ഉത്തരവിലിണ്ട്.