നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്
മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം കോടതി തള്ളി.
സിനിമയുടെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. സിനിമയ്ക്കായി ഏഴ് കോടി രൂപ നിക്ഷേപിച്ച തനിക്ക് ലാഭവിഹിതം നല്‍കിയില്ലെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയതുറ നല്‍കിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്.
ലാഭ തുക ലഭിച്ചിട്ടും പരാതിക്കാരന്റെ കടം വീട്ടാതെ നിര്‍മാതാക്കളില്‍ ഒരാള്‍ സ്ഥിര നിക്ഷേപം നടത്തിയതടക്കം ആരോപണങ്ങളുന്നയിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം, സിറാജ് നല്‍കേണ്ടിയിരുന്ന പണം കൃത്യസമയത്ത് നല്‍കാതിരിക്കുകയും അതിനാല്‍ ഷെഡ്യൂള്‍ മുടങ്ങിയെന്നും ഷൂട്ടിങ് നീണ്ടു പോയെന്നുമാണ് നിര്‍മാതാക്കളുടെ വാദം.