നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'നോബഡി' എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രം നിസാമിന്റെ വിഷനാണെന്നാണ് പാര്‍വതി അതേ കുറിച്ച് പറഞ്ഞത്
സ്ത്രീ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നതില്‍ വ്യത്യസ്തമായൊരു സുഖമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സ്ഥിരമായി സ്ത്രീ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാറുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി.
"സ്ത്രീ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ എളുപ്പമാണ്. സംവിധാനം ചെയ്യുന്നത് സ്ത്രീ ആണെങ്കില്‍ തീര്‍ച്ചയായും അതില്‍ വ്യത്യസ്തമായൊരു സുഖമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം ഞങ്ങള്‍ക്കിടയില്‍ ക്രിയേറ്റീവായ വ്യത്യാസം ഉണ്ടാകില്ലെന്നല്ല. നമ്മുടെ തിരഞ്ഞെടുപ്പികളെ പര്യവേഷണം ചെയ്യാന്‍ കൂടുതല്‍ സാധിക്കാറുണ്ട്", പാര്‍വതി പറഞ്ഞു.
ALSO READ : ഡിമാന്റുകള്‍ അംഗീകരിക്കാനായില്ല; 'സ്പിരിറ്റില്‍' നിന്ന് ദീപികയെ മാറ്റി സന്ദീപ് റെഡ്ഡി വാങ്ക?
സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ കൂടുതലായി ചെയ്യാന്‍ സാധിക്കുന്നതിനെ കുറിച്ചും താരം സംസാരിച്ചു. "സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ മാത്രം ചെയ്യുക എന്ന തരത്തില്‍ തീരുമാനം എടുത്തിട്ടില്ല. പക്ഷെ എനിക്ക് വരുന്ന സിനിമകള്‍ അത്തരം കഥകള്‍ പറയുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ അഭിനയം തുടങ്ങിയ സമയത്ത് സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യുക എന്നത് നടക്കാത്ത സ്വപ്‌നമായിരുന്നു. അത് തുടരെ തുടരെ സംഭവിക്കുകയും ഇല്ലായിരുന്നു", എന്നും താരം വ്യക്തമാക്കി.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന 'നോബഡി' എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രം നിസാമിന്റെ വിഷനാണെന്നാണ് പാര്‍വതി അതേ കുറിച്ച് പറഞ്ഞത്. പൃഥ്വിരാജിനൊപ്പം ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ചെയ്യാന്‍ 'നോബഡി'യിലൂടെ സാധിച്ചുവെന്നും അവര്‍ പറഞ്ഞു.