സംസ്ഥാന വഖഫ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടി ഹൈക്കോടതി

ഡിസംബർ 14നാണ് 12 അംഗ ബോർ‍ഡിന്‍റെ സമയ പരിധി അവസാനിക്കുന്നത്
സംസ്ഥാന വഖഫ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടി ഹൈക്കോടതി
Published on
Updated on

സംസ്ഥാന വഖഫ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടി നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. ഡിസംബർ 14നാണ് 12 അംഗ ബോർ‍ഡിന്‍റെ സമയ പരിധി അവസാനിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് തീരുമാനം.


പരമാവധി നാലുമാസമോ അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നത് വരെയോ ആണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. അഞ്ച് വർഷമാണ് സാധാരണ നിലയിൽ വഖഫ് ബോർഡിന്‍റെ കാലാവധി. എന്നാൽ നിലവിലെ ഭരണസമിതി പരിഗണിച്ച കേസുകളിൽ ചിലത് ഇതേവരെ തീരുമാനമായില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ബോർഡിന്‍റെ കാലാവധി താൽക്കാലികമായി നീട്ടിക്കൊണ്ട് ഉത്തരവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com