
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. റിപ്പോർട്ടിൻ്റെ രഹസ്യാത്മകത സൂക്ഷിച്ച് പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോർട്ട് കൈമാറാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റിപ്പോർട്ട് വിശദമായി പഠിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ കഴിയുമോയെന്ന കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണമെന്നാണ് ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചിൻ്റെ നിർദേശം.
റിപ്പോര്‍ട്ടിന്മേല്‍ ആരോപണ വിധേയരായവര്‍ക്കെതിരെ പ്രത്യേക പൊലീസ് സംഘം കേസെടുത്ത് അന്വേഷിക്കണം, സിബിഐ അന്വേഷിക്കണം എന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.
ഹേമകമ്മിറ്റി റിപ്പോർട്ട് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി സംസ്ഥാനത്ത് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പരാതിമേൽ കൊല്ലം പൂയംപ്പിളി സ്റ്റേഷനിലും, പൊൻകുന്നം സ്റ്റേഷനിലുമാണ് കേസ് രജിസ്റ്റർ ചെയ്തത്. മെറിൻ ജോസഫ് ഐപിഎസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.