
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വരാത്തതിനും വന്നതിനും ഉത്തരവാദി വിവരാവകാശ കമ്മീഷൻ എന്ന് വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കീം. അതിൽ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ല. ഹേമ കമ്മറ്റി അവരുടെ റിപ്പോർട്ട് സമർപ്പിച്ചത് 2019 ഡിസംബർ 31നാണ്. ഇതിൻ്റെ പകർപ്പ് പൊതുജനങ്ങളുടെ അറിവിലേക്ക് വിടുന്നതിന് തടസമായത് 2020 ഫെബ്രുവരിയിലെ കമ്മീഷൻ്റെ ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് അന്ന് കമ്മീഷൻ നിർദേശിച്ചു. ഇപ്പോൾ അതേ റിപ്പോർട്ട് വ്യക്തികളുടെ സ്വകാര്യത വെളിവാക്കാത്ത വിധം പുറത്തുവിടാൻ പറഞ്ഞതും വിവരാവകാശ കമ്മീഷൻ തന്നെയാണ്. ഈ രണ്ട് ഉത്തരവുകളും നടപ്പാക്കാനേ സാംസ്കാരിക വകുപ്പിന് കഴിയുമായിരുന്നുള്ളൂവെന്നും റിപ്പോർട്ട് പുറത്തുവിടാൻ ഉത്തരവിട്ട സംസ്ഥാന വിവരാവകാശ കമ്മീഷണറായ ഡോ. എ. അബ്ദുൽ ഹക്കീം പറഞ്ഞു.
മർക്കസ് കോളേജും കേരള സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മീഷനും സംയുക്തമായി നടത്തിയ ഏകദിന സെമിനാറിലാണ് വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കീം ഇത് സംബന്ധിച്ച് വിവരങ്ങൾ സംസാരിച്ചത്.