കഞ്ചാവ് കൈപ്പറ്റാനെത്തിയ മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
കരിപ്പൂർ വിമാനത്താവളത്തിൽ ഒൻപത് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് കൈപ്പറ്റാനെത്തിയ മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ഇത്തിഹാദ് എയർവേസ് യാത്രക്കാരനാണ് ഹൈബ്രിഡ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 18 പാക്കറ്റുകളിലായി ട്രോളി ബാഗിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്. ഇത് കൈപ്പറ്റാൻ എത്തിയ റിജിൽ, റോഷൻ ആർ. ബാബു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് എത്തിച്ച യാത്രക്കാരനെ പിടികൂടാൻ പൊലീസിന് സാധിച്ചില്ല. ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
Also Read: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റില്‍
ബാങ്കോക്കില്‍ നിന്നാണ് അബുദാബി വഴി ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരിൽ എത്തിച്ചത്. ഇത് വലിയ വിലയ്ക്ക് വിൽക്കുന്ന ഒരു സംഘം തന്നെ സംസ്ഥാനത്തുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.