സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ എ. വിജയരാഘവനും മന്ത്രിമാർക്കുമെതിരെ വിമർശനം

സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ എ. വിജയരാഘവനും മന്ത്രിമാർക്കുമെതിരെ വിമർശനം

പൊലീസിനെ നിയന്ത്രിക്കാൻ പലപ്പോഴും കഴിയുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു
Published on


സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിൽ പിബി അംഗം എ. വിജയരാഘവനെതിരെ വിമർശനം. മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചുള്ള പ്രസംഗത്തിന് എതിരെ പൊതു ചർച്ചയിലാണ് വിമർശനം ഉയർന്നത്. തൊഴിൽ എടുക്കുന്നവരെ അപമാനിക്കുന്ന തരത്തിലുള്ള വിമർശനം ശരിയല്ലെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന ഉദ്ഘാടന പ്രസംഗത്തിൽ എ. വിജയരാഘവൻ മാധ്യമ പ്രവർത്തകരെ മാപ്രകൾ എന്ന് പലവട്ടം അധിക്ഷേപിച്ചിരുന്നു.

അതേസമയം, മന്ത്രിമാരായ മുഹമ്മദ് റിയാസിനും വി. അബ്ദുറഹിമാനുമെതിരെയും മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ മുഹമ്മദ് റിയാസും വി. അബ്ദുറഹ്മാനും സ്വന്തം മണ്ഡലങ്ങൾ മാത്രം കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു എന്നാണ് പ്രധാനമായും വിമർശനം ഉയർന്നത്. പൊലീസിനെ നിയന്ത്രിക്കാൻ പലപ്പോഴും കഴിയുന്നില്ലെന്നും സമ്മേളനത്തിൽ വിമർശനമുയർന്നു.

News Malayalam 24x7
newsmalayalam.com