യൂത്ത് ലീഗുമായി അനസ് എടത്തൊടിക നേരത്തെ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക മുസ്ലിം യൂത്ത് ലീഗില്‍. താരം കൊണ്ടോട്ടി നിയോജക മണ്ഡലം യൂത്ത് ലീഗിന്റെ ഔദ്യാഗിക അംഗത്വം സ്വീകരിച്ചു. യൂത്ത് ലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാംപയിനിലാണ് അനസ് അംഗത്വം സ്വീകരിച്ചത്.
യൂത്ത് ലീഗുമായി അനസ് എടത്തൊടിക നേരത്തെ സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. യൂത്ത് ലീഗിന്റെ പുതിയ കായിക താരങ്ങളെ കണ്ടെത്തുന്ന ചിറക് എന്ന ക്ലബിന്റെ ചെയര്‍മാനായാണ് പ്രവർത്തിച്ച് പോന്നിരുന്നത്.
ALSO READ: അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ റെഡ് അലേർട്ട്
മണ്ഡലം തല ഉദ്ഘാടനം അനസ് എടത്തൊടികയ്ക്ക് നല്‍കി യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. 2025 മെയ് 1 മുതല്‍ 31 വരെയാണ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍.