
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ 6 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. മുന്നറിയിപ്പിനെ തുടർന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
അരുവിക്കര ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് ഉച്ചകഴിഞ്ഞു 5.30ന് ഒന്നു മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 cm വീതം (ആകെ 50 cm) ഉയർത്തുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിൻ്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.
06/05/2025 ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.