ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ആശങ്കയുണ്ടെന്ന് യുഎൻ പൊതുസഭ പ്രസിഡൻ്റും പ്രതികരിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ഭീകരാക്രമണങ്ങളെയും സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും യുഎൻ ജനറൽ അസംബ്ലി പ്രസിഡൻ്റ് പറഞ്ഞു.
ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ സംയമനം പാലിക്കണമെന്ന് ഇന്നും ലോകരാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുമായി നല്ല ബന്ധമാണെന്നും ഇടപെടലിന് തയ്യാറാണെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎൻ പൊതുസഭയും ആവശ്യപ്പെട്ടു. മുൻ നിശ്ചയിച്ചത് പ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാൻ വിദേശകാര്യമന്ത്രിയും ഇന്ന് ഇന്ത്യയിലെത്തി.
ഇന്ത്യ പാക് സംഘർഷം അയവ് വരാതെ തുടരുന്നതിനിടെ പ്രശ്നം പരിഹരിക്കാൻ ഇടപെടാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഉള്ളതെന്നും സഹായിക്കാൻ ഒരുക്കമാണെന്നും ട്രംപ് പറഞ്ഞു. ഭീകരരുടെ ആക്രമണത്തിനോട് ഇന്ത്യ തിരിച്ചടിച്ചതോടെ ഇരുപക്ഷവും സമാസമമായി. അതിനാൽ ഇനി സംഘർഷം അവസാനിപ്പിക്കാമെന്നുമാണ് ട്രംപ് ചൂണ്ടിക്കാട്ടി.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ആശങ്കയുണ്ടെന്ന് യുഎൻ പൊതുസഭ പ്രസിഡൻ്റും പ്രതികരിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും ഭീകരാക്രമണങ്ങളെയും സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും അപലപിക്കുന്നുവെന്നും യുഎൻ ജനറൽ അസംബ്ലി പ്രസിഡൻ്റ് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് ഇരുപക്ഷവും മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരണമെന്നും യു എൻ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യമന്ത്രി, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരായ നിലപാട് ഇരുവരും കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. അതേ സമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചിയും ഇന്ത്യയിലെത്തി. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും രാഷ്ട്രപതിയുമായും അറാഖ്ചി കൂടിക്കാഴ്ച നടത്തും. ഇന്ത്യ പാക് സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകാൻ തയ്യാറാണെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു. അറാഖ്ചിയുടെ സന്ദർശനത്തിൽ ഇക്കാര്യം ചർച്ചയായേക്കും.
ഇന്ത്യ-പാക് സാഹചര്യം മോശമായതോടെ ബെലാറസും ആശങ്ക അറിയിച്ചു. പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ഇരു രാജ്യങ്ങളും വെടിനിർത്തലിന് തയ്യാറാകണമെന്നും ബെലാറസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ജമ്മു കശ്മീരിലേക്കും പാകിസ്താനിലേക്കുമുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് സിംഗപ്പൂർ, പൗരന്മാർക്ക് നിർദേശം നൽകി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും യുക്രൈനും വ്യക്തമാക്കി.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയനും 27 അംഗരാജ്യങ്ങളും രംഗത്തെത്തി. ഭീകരവാദത്തിന് ന്യായീകരണമില്ല. ആക്രമണത്തിൻ്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം.സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്.സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചർച്ചകളിൽ ഏർപ്പെടണമെന്നും യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.