fbwpx
IPL 2025 | ഐപിഎല്ലിൽ മാ‍ർഷിന് കന്നി സെഞ്ചുറി, അ‍ർധ ശതകവുമായി പുരാൻ; ​ഗുജറാത്തിന് 236 റൺസ് വിജയലക്ഷ്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 22 May, 2025 10:11 PM

രണ്ടാം വിക്കറ്റിൽ പുരാന് ഒപ്പം 20 പന്തിൽ 50 റൺസാണ് മാർഷ് കൂട്ടിച്ചേർത്തത്

IPL 2025


ഗുജറാത്ത് ടൈറ്റൻസ് ബൗളർമാരെ തല്ലിതകർത്ത് കന്നി ഐപിഎൽ സെഞ്ചുറി അടിച്ച് ലഖ്നൗ സൂപ്പർ ജയന്റസ് താരം മിച്ചൽ മാർഷ്. പുറത്താകാതെ അർധ ശതകവുമായി പുരാനും കളം നിറഞ്ഞപ്പോൾ ലഖ്നൗ സ്കോർ 200 കടന്നു. നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് സൂപ്പർ ജയന്റ്സ് നേടിയത്.


ടോസ് നേടിയ ​ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ഐഡൻ മാക്രമും മിച്ചൽ മാർഷും മികച്ച തുടക്കമാണ് ലഖ്നൗവിന് നൽകിയത്. 10-ാം ഓവറിലാണ് 24 പന്തിൽ 36 റൺസെടുത്ത മാക്രം പുറത്തായത്. സായ് കിഷോറിന്റെ പന്തിൽ ഷാരുഖ് ഖാൻ ക്യാച്ച് എടുക്കുകയായിരുന്നു. എന്നാൽ മാർഷിനെ പിടിച്ചു കെട്ടാൻ ​ഗുജറാത്ത് ബൗളേഴ്സിന് സാധിച്ചില്ല. രണ്ടാം വിക്കറ്റിൽ പുരാന് ഒപ്പം 20 പന്തിൽ 50 റൺസാണ് മാർഷ് കൂട്ടിച്ചേർത്തത്. 17ാം ഓവറിലാണ് താരം സെഞ്ചുറി തികച്ചത്. 64 പന്തിൽ 117 റൺസെടുത്ത മിച്ചൽ 19-ാം ഓവറിലാണ് പുറത്തായത്. അർഷാദ് ഖാനായിരുന്നു വിക്കറ്റ്. 10 ഫോറും എട്ട് സിക്സുമാണ് മാർഷ് അടിച്ചത്.



Also Read: ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾ പിന്മാറിയോ? ഔദ്യോഗികമായി വിശദീകരണം നൽകി ബിസിസിഐ


പവർപ്ലേ ഓവറിൽ 53 റൺസാണ് ​ഗുജറാത്ത് ബൗളർമാർ വഴങ്ങിയത്. കഗിസോ റബാഡയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. നാല് ഓവറിൽ 45 റൺസാണ് റബാഡ വിട്ടുനൽകിയത്.

IPL 2025
IPL 2025 | മാർഷിന്‍റെ പവറില്‍ ലഖ്നൗവിന് വിജയം; റണ്‍മല താണ്ടാനാകാതെ ഗുജറാത്ത്
Also Read
user
Share This

Popular

IPL 2025
FOOTBALL
IPL 2025 | മാർഷിന്‍റെ പവറില്‍ ലഖ്നൗവിന് വിജയം; റണ്‍മല താണ്ടാനാകാതെ ഗുജറാത്ത്