ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ വർധിച്ചതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് നിർത്തിവെച്ച ടൂർണമെന്റ് മെയ് 17ന് പുനരാരംഭിക്കും.
ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന് പുത്തനൂർജ്ജമേകി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിൻ്റെ ഇടപെടൽ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി മെയ് 26ന് പ്രഖ്യാപിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിൻ്റെ പരിശീലന ക്യാംപ് നീട്ടിവെച്ചതാണ് ഐപിഎൽ സംഘാടനത്തിന് ആശ്വാസകരമായത്.
ദക്ഷിണാഫ്രിക്കൻ താരങ്ങൾ ജൂൺ 3ന് ക്യാമ്പിൽ ചേർന്നാൽ മതിയെന്നാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക WTC ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഗ്രൗണ്ട് ലെവൽ പരിശീലനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുമെന്നും ദക്ഷിണാഫ്രിക്കൻ ടീം മാനേജ്മെൻ്റ് വ്യക്തമാക്കി.
ഈ തീരുമാനം പ്രകാരം കഗീസോ റബാഡ, എയ്‌ഡൻ മാർക്രം, ലുങ്കി എൻഗിഡി, മാർക്കോ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർക്ക് ഐപിഎൽ 2025ൽ പങ്കെടുക്കാൻ കഴിയും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ വർധിച്ചതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് നിർത്തിവെച്ച ടൂർണമെന്റ് മെയ് 17ന് പുനരാരംഭിക്കും.
ALSO READ: IPL 2025 | ഐപിഎല്ലിൽ പുതിയ ഇളവ് പ്രഖ്യാപിച്ചു; കരുത്ത് കൂട്ടാൻ ടീമുകൾക്ക് വലിയ അവസരം
ഐപിഎല്ലിൻ്റെ പ്രാരംഭ കരാർ പ്രകാരം, മെയ് 26ന് എല്ലാ വിദേശ കളിക്കാരെയും ബിസിസിഐ വിട്ടയക്കേണ്ടതായിരുന്നു. എന്നാൽ, പുതുക്കിയ ഷെഡ്യൂൾ പ്രകാരം സീസണിന്റെ ലീഗ് ഘട്ടം പോലും മെയ് 27ന് മുമ്പ് പൂർത്തിയാകില്ല. ജൂൺ 3നാണ് ഐപിഎൽ കലാശപ്പോരാട്ടം.