
കുവൈത്ത് സമുദ്രാതിര്‍ത്തിയിലെ കപ്പൽ അപകടത്തില്‍പ്പെട്ട് രണ്ട് മലയാളി ജീവനക്കാരെ കാണാനില്ല. കണ്ണൂര്‍ ആലക്കോട് വെള്ളാട് സ്വദേശി അമല്‍ സുരേഷ്, തൃശൂര്‍ ഒളരിക്കര വേലക്കൂത്ത് വീട്ടില്‍ അനീഷ് ഹരിദാസ് എന്നിവരെയാണ് കാണാതായത്.
സെപ്തംബര്‍ ഒന്നിനാണ് അറ ബക്തര്‍ 1 എന്ന ഇറാനിയന്‍ കപ്പല്‍ കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ വെച്ച് മുങ്ങുന്നത്. ആറു പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേർ ഇന്ത്യക്കാരാണ്. ബാക്കി മൂന്നു പേര്‍ ഇറാന്‍ സ്വദേശികളാണ്.
ALSO READ: നബിദിനം: സെപ്റ്റംബർ 15ന് യുഎഇയിൽ അവധി
കടലില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനായി അമല്‍ സുരേഷിന്റെ ഡിഎന്‍എ അധികൃതര്‍ ശേഖരിച്ചു. ജോലി കാലാവധി തീര്‍ന്ന് അമല്‍ സുരേഷ് തിരിച്ച് നാട്ടിലേക്ക് വരാനിരിക്കെയാണ് അപകടം.