
നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ ഫെഡറൽ ഗവൺമെൻ്റിലെ തൊഴിലാളികൾക്ക് സെപ്റ്റംബർ 15 (ഞായർ) അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഹ്യൂമൻ റിസോഴ്‌സസ് ശനിയാഴ്ച അറിയിച്ചു.
ഇസ്ലാമിക് കലണ്ടറിലെ ഹിജ്റ 1446ലെ ഫെഡറൽ ഗവൺമെൻ്റിലെ അവധി സംബന്ധിച്ച സർക്കുലർ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ടെന്ന് അതോറിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് അറിയിച്ചത്.
2024ലെ സർക്കാർ, സ്വകാര്യ മേഖലകളിലെ അംഗീകൃത ഔദ്യോഗിക അവധിക്കാല അജണ്ട സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ, നബിദിന അവധി സെപ്റ്റംബർ 15 ഞായറാഴ്ച ആയിരിക്കും.