
കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിൽ ഇതുവരെ 200 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർഥികളാണ്. പാലേരി വടക്കുമ്പാട് എച്ച്എസ്എസിലെ വിദ്യാർഥികളിലാണ് രോഗം വ്യാപിക്കുന്നത്. രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, സ്കൂളിലെ കിണറ്റിലും കുടിവെള്ളത്തിലും രോഗാണു സാന്നിധ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജല പരിശോധനയിൽ ബാക്ടീയ സാന്നിധ്യം ഇല്ല.