പണി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവ് അറിയിച്ച് നടന്‍ ജോജു ജോര്‍ജ്. ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പണി 2. 2024ല്‍ പുറത്തിറങ്ങിയ പണി വമ്പന്‍ വിജയം നേടിയിരുന്നു. ഇപ്പോഴിതാ പണി സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായും ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നും നടന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചു.
ഒന്നാം ഭാഗത്തേക്കാള്‍ രണ്ടാം ഭാഗം കൂടുതല്‍ തീവ്രമായിരിക്കുമെന്നും എന്നാല്‍ ആദ്യ ഭാഗവുമായി നേരിട്ട് ബന്ധമില്ലെന്നുമാണ് സംവിധായകന്‍ പറയുന്നത്. പുതിയ കഥാ പശ്ചാത്തലത്തില്‍ പുതിയ നടന്മാരായിരിക്കും രണ്ടാം ഭാഗത്തിലുണ്ടാകുക. ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ചയായിരിക്കില്ലെന്നും ജോജു ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധര്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുക.
ALSO READ: 'തല'യുടെ വിളയാട്ടം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക്; ഛോട്ടാ മുംബൈ റീ റിലീസ് തീയതി പുറത്ത്
രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായി. പണിയില്‍ മൂന്ന് ഭാഗങ്ങളുണ്ടായിരിക്കും. രണ്ടാം ഭാഗത്തിനു ശേഷം ഒരു ഭാഗം കൂടി എത്തുമെന്നും ജോജു വ്യക്തമാക്കി.
ജോജു ജോര്‍ജ് എന്ന സംവിധായകന്റെ ആദ്യ ചിത്രം മാത്രമായിരുന്നില്ല പണി, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും വലിയ വിജയം നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു. അടുത്ത അധ്യായം എന്തായിരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.